Quantcast

ഈ വർഷത്തെ യുവേഫയുടെ ബെസ്റ്റ് ഫുട്‌ബോളർ പുരസ്‌കാരം കരീം ബെൻസിമക്ക്‌

ബാർസലോണയുടെ സ്പാനിഷ് താരം അലിക്‌സിയ പുട്‌ലസാണ് മികച്ച വനിതാ താരം.

MediaOne Logo

Web Desk

  • Published:

    26 Aug 2022 1:15 AM GMT

ഈ വർഷത്തെ യുവേഫയുടെ ബെസ്റ്റ് ഫുട്‌ബോളർ പുരസ്‌കാരം കരീം ബെൻസിമക്ക്‌
X

യുവേഫ ബെസ്റ്റ് ഫുട്‌ബോളർ പുരസ്‌കാരം ഫ്രഞ്ച് താരം കരീം ബെൻസിമയ്ക്ക്. ബാർസലോണയുടെ അലക്‌സിയ പുട്‌ലസാണ് മികച്ച വനിതാ താരം.

റയൽ മാഡ്രിഡ് ജേഴ്‌സയിൽ കരിം ബെൻസിമ എന്ന താരം മിന്നി തിളങ്ങിയ സീസണായിരുന്നു കഴിഞ്ഞു പോയത്. ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ. ലാ ലീഗാ ടോപ് സ്‌കോറർ. ഒടുവിൽ ഒപ്പം മത്സരിക്കാൻ എതിരാളികൾക്ക് അവസരം നൽക്കാതെ യൂറോപ്പിലെ മികച്ച താരത്തിനുള്ള പട്ടവും ബെൻസിമ സ്വന്തമാക്കി.

ഒക്ടോബറിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരവും ബെൻസിമ ഇതോടെ ഉറപ്പിക്കുന്നു. ബാർസലോണയുടെ സ്പാനിഷ് താരം അലിക്‌സിയ പുട്‌ലസാണ് മികച്ച വനിതാ താരം. തുടർച്ചയായ രണ്ടാം വർഷമാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അലക്‌സിയയെ തേടി എത്തുന്നത്.

റയൽ മാഡ്രിഡ് പരിശീലകൻ കാർലോസ് അഞ്ചലോട്ടിയാണ് മികച്ച പരിശീലകന്. ഗാർഡിയോളായെയും, ക്‌ളോപിനെയും പിന്തള്ളിയാണ് അഞ്ചലോട്ടിയുടെ നേട്ടം.

TAGS :

Next Story