ഹങ്കേറിയൻ ഗ്രാൻഡ്പ്രീ: ലെക്ലർകിന് പോൾ പൊസിഷൻ; ലൂയിസ് ഹാമിൽട്ടൺ 12ാം സ്ഥാനത്ത്

ബുഡാപെസ്റ്റ്: ഈ വർഷത്തെ ഹങ്കേറിയൻ ഗ്രാൻഡ്പ്രീ റേസിനായുള്ള ക്വാളിഫയിങ് സെഷനിൽ ഫെറാറിയുടെ ചാൾസ് ലെക്ലർകിന് പോൾ പൊസിഷൻ. മക്ലാരൻ കാറുകളിൽ ഓസ്കാർ പിയാസ്ട്രി രണ്ടാമതും ലാൻഡോ നോറിസ് മൂന്നാമതും ക്വാളിഫൈ ചെയ്തു. നിലവിലെ ചാമ്പ്യൻ വേർസ്റ്റാപ്പൻ എട്ടാമതും ലൂയിസ് ഹാമിൽട്ടൺ പന്ത്രണ്ടാമതും റേസ് തുടങ്ങും.
പ്രാക്ടീസ് സെഷനുകളിലും ബാക്കി രണ്ടു ക്വാളിഫയിങ് സെഷനുകളിലും ആധിപത്യം പുലർത്തിയ മക്ലാരൻ കാറുകളെ ഞെട്ടിച്ചുകൊണ്ട് ഒരു തകർപ്പൻ അവസാന ലാപ് ഓടിച്ചുകൊണ്ടാണ് ലെക്ലർക് പോൾ പൊസിഷൻ കൊണ്ടുപോയത്. 1m 15.372s എന്ന സമയം കുറിച്ചുകൊണ്ടാണ് ഫെറാരി താരം പോൾ സ്വന്തമാക്കിയത്. നാളത്തെ റേസിൽ ലെക്ലർക്കിനൊപ്പം മക്ലാരൻ താരം ഓസ്കാർ പിയാസ്ട്രിയാകും മുൻ നിരയിൽ തുടങ്ങുക. 1:15.413s സമയം കുറിച്ചുകൊണ്ട് ലാൻഡോ നോറിസ് മൂന്നാം സ്ഥാനത്ത് ക്വാളിഫൈ ചെയ്യുകയായിരുന്നു. മെഴ്‌സിഡീസിന്റെ ജോർജ് റസ്സൽ നാലാമതും ഫെർണാണ്ടോ അലോൺസോ അഞ്ചാമതും വേർസ്റ്റാപ്പൻ എട്ടാമതും ക്വാളിഫൈ ചെയ്തു. പ്രാക്ടീസ് സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിരാശാജനകമായൊരു സെഷനാണ് ലൂയിസ് ഹാമിൽട്ടൺ നേരിട്ടത്. Q2 വിൽ പുറത്തായ ബ്രിട്ടീഷ് താരം 12 സ്ഥാനത്താണ് നാളത്തെ റേസിൽ സ്റ്റാർട്ട് ചെയ്യുക.
Adjust Story Font
16

