Quantcast

മെഴ്‌സിഡസ് വിട്ട് ഫെറാറിക്കൊപ്പം ചേർന്ന് ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ

സ്കൈ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    1 Feb 2024 11:03 AM GMT

മെഴ്‌സിഡസ് വിട്ട് ഫെറാറിക്കൊപ്പം ചേർന്ന് ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ
X

ലണ്ടൻ: മെഴ്‌സിഡസുമായി ഒരു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് ബ്രിട്ടീഷ് ഫോർമുല വൺ സൂപ്പർ താരം ലൂയിസ് ഹാമിൽട്ടൺ. ഇറ്റാലിയൻ ലക്ഷ്വറി കാർ നിർമാതാക്കളായ ഫെറാറിയാകും ഇനി മുതൽ ഹാമിൽട്ടന്റെ സ്‌പോൺസർ. മെഴ്‌സിഡസുമായി 2013 മുതലുള്ള കരാറാണ് താരം അവസാനിപ്പിക്കുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ടു ചെയ്തു.

ഏഴു ലോക ചാമ്പ്യൻഷിപ്പുകളാണ് ഹാമില്‍ട്ടണ്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ ആറും മെഴ്‌സിഡസിന് ഒപ്പമായിരുന്നു. ഫെറാറിക്കൊപ്പമാകും അടുത്ത സീസൺ. എന്നാല്‍ വാര്‍ത്തയെ കുറിച്ച് ഹാമില്‍ട്ടണോ മെഴ്സിഡസോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story