Quantcast

അന്ന് മെസ്സിയോടൊരു ഫോട്ടോ ചോദിച്ചു; ഇന്ന് ഒപ്പം ഗോളടിച്ചു കൂട്ടുന്നു

ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍

MediaOne Logo

Web Desk

  • Updated:

    2023-01-10 08:14:53.0

Published:

13 Dec 2022 9:20 PM GMT

അന്ന് മെസ്സിയോടൊരു ഫോട്ടോ ചോദിച്ചു; ഇന്ന് ഒപ്പം ഗോളടിച്ചു കൂട്ടുന്നു
X

ദോഹ: ഖത്തര്‍ ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ക്രൊയേഷ്യയെ ചിത്രത്തില്‍ ഇല്ലാതാക്കി അര്‍ജന്‍റീന ആവേശ ജയം കുറിക്കുമ്പോള്‍ അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിച്ചത് ലയണല്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന 22 കാരനാണ്. രണ്ട് ഗോളുകളാണ് അല്‍വാരസ് ഇന്ന് ക്രൊയേഷ്യന്‍ വലയിലെത്തിച്ചത്. അതില്‍ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയതാവട്ടെ ലയണല്‍ മെസ്സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ അല്‍വാരസിന്‍റെ ആദ്യ ലോകകപ്പാണിത്.

ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. കുഞ്ഞായിരിക്കെ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ച് എത്തിയ അല്‍വാരസിനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്തു. ഇന്ന് അര്‍ജന്‍റീനക്കായി അല്‍വാരസ് സ്കോര്‍ ചെയ്തതും പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചത്.

ഇന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് അര്‍ജന്‍റീന ക്രൊയേഷ്യയെ തകർത്തെറിഞ്ഞത്. ഗോളടിച്ചും ഗോളടിപ്പിച്ചും നായകൻ ലയണൽ മെസി കളംനിറഞ്ഞപ്പോൾ 2018ലെ മൂന്നുഗോൾ തോൽവിക്ക് നീലപ്പട കനത്ത മറുപടി നൽകുകയായിരുന്നു. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ.

69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.

TAGS :

Next Story