Quantcast

വിമ്പിൾഡണില്‍ വിരിഞ്ഞ 'ഒരു യമണ്ടന്‍ പ്രേമകഥ'

ബ്രിട്ടൺ സ്വദേശിയായ സാമന്തയും ഡൽഹിക്കാരനായ ദിവിജും ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 2019 ൽ വിവാഹം കഴിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും വിമ്പിൾഡണിൽ മത്സരിക്കാനിറങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2021-07-04 10:09:35.0

Published:

4 July 2021 8:56 AM GMT

വിമ്പിൾഡണില്‍ വിരിഞ്ഞ ഒരു യമണ്ടന്‍ പ്രേമകഥ
X

കഴിഞ്ഞദിവസം വിമ്പിൾഡൺ ടെന്നിസ് മിക്‌സഡ് ഡബിൾസ് വേദി സാക്ഷ്യം വഹിച്ചത് അപൂർവമായൊരു മത്സരത്തിന്. ഏരിയൽ ബെഹർ- ഗലീന വൊസ്‌കോബൊയേവ സഖ്യത്തെ ആദ്യ റൗണ്ടിൽ തോൽപിച്ചത് ദമ്പതികളായ ദിവിജ് ശരണും സാമന്ത മറെയും. ബ്രിട്ടൺ സ്വദേശിയായ സാമന്തയും ഡൽഹിക്കാരനായ ദിവിജും ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 2019 ൽ വിവാഹം കഴിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും വിമ്പിൾഡണിൽ മത്സരിക്കാനിറങ്ങിയത്.

3 സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3, 5-7, 6-4നായിരുന്നു മുപ്പത്തിയഞ്ചുകാരൻ ദിവിജിന്‍റെയും മുപ്പത്തിമൂന്നുകാരി സാമന്തയുടെയും ജയം.

അതേസമയം ഇന്ത്യയുടെ സാനിയ മിർസ-യുഎസിന്റെ ബെഥാനി മാറ്റെക് സഖ്യം രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. റഷ്യയുടെ എലേന വെസ്‌നിന - വെറോനിക്ക കുദർമെറ്റോവ സഖ്യമാണു സാനിയയെയും പങ്കാളിയെയും തോൽപിച്ചത്.

രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം സാനിയ മിർസ മിക്‌സഡ് ഡബിൾസിൽ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

വനിതകളിൽ യുഎസിന്റെ കോകോ ഗോഫ് 4-ാം റൗണ്ടിലെത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചടിച്ച മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ ബെലാറൂസിന്റെ അലിക്‌സാന്ദ്ര സാസ്‌നോവിച്ചിനെ തോൽപിച്ചു (2-6, 6-0, 6-1).

പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മറെ 3-ാം റൗണ്ടിൽ കാനഡയുടെ ഡെനിസ് ഷാപ്പോവാലവിനോടു തോറ്റു (4-6, 2-6, 2-6). ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസിന് പരുക്കുമൂലം 3-ാം റൗണ്ട് മത്സരത്തിനിടെ പിൻമാറേണ്ടി വന്നു. കാനഡയുടെ ഫെലിക്‌സ് ഓഗർ അലിയാസിമെയായിരുന്നു എതിരാളി. യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്‌സിനെ തോൽപിച്ച് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് 4-ാം റൗണ്ടിലെത്തി (6-7, 6-4, 6-3, 7-6).

TAGS :

Next Story