Quantcast

ഓപ്പണര്‍മാരടക്കം നാല് പേര്‍ സംപൂജ്യര്‍; നാണക്കേടിന്‍റെ റെക്കോര്‍ഡുമായി രാജസ്ഥാന്‍

ഐ.പി.എല്ലിൽ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ ടീമുകള്‍

MediaOne Logo

Web Desk

  • Updated:

    2023-05-14 15:05:58.0

Published:

14 May 2023 2:55 PM GMT

ഓപ്പണര്‍മാരടക്കം നാല് പേര്‍ സംപൂജ്യര്‍; നാണക്കേടിന്‍റെ റെക്കോര്‍ഡുമായി രാജസ്ഥാന്‍
X

ജയ്പൂര്‍: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ വെറും 59 റണ്‍സിന് കൂടാരം കയറി. ഓപ്പണര്‍മാരടക്കം നാല് രാജസ്ഥാന്‍ ബാറ്റര്‍മാരാണ് സംപൂജ്യരായി കൂടാരം കയറിയത്. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാന്‍റേത്. 2017 ല്‍ കൊല്‍ക്കത്തക്കെതിരെ വെറും 49 റണ്‍സിന് പുറത്തായ ബാംഗ്ലൂരാണ് ഈ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ തന്നെയാണ്. 2009 ല്‍ ബാഗ്ലൂരിനെതിരെ വെറും 58 റണ്‍സിന് രാജസ്ഥാന്‍ കൂടാരം കയറിയിരുന്നു. ഇന്ന് ജയ്പൂരിലും അതേ ചരിത്രം ആവര്‍ത്തിച്ചുു. നോക്കാം ഐ.പി.എല്ലിൽ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ ടീമുകളും സ്കോറും.

ഐ.പി.എല്ലിൽ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ ടീമുകൾ

ബാംഗ്ലൂർ -49, കൊൽക്കത്തക്കെതിരെ 2017

രാജസ്ഥാൻ -58, ബാംഗ്ലൂരിനെതിരെ, 2009

രാജസ്ഥാൻ -59, ബാംഗ്ലൂരിനെതിരെ, 2023

ഡൽഹി -66, മുംബൈക്കെതിരെ, 2017

ഡൽഹി -67, പഞ്ചാബിനെതിരെ, 2017

കൊൽക്കത്ത -67, മുംബൈക്കെതിരെ, 2008

ബാംഗ്ലൂർ -68, ഹൈദരാബാദിനെതിരെ, 2022

ബാംഗ്ലൂർ -70, ചെന്നൈക്കെതിരെ, 2019

ബാംഗ്ലൂർ -70, രാജസ്ഥാനെതിരെ, 2014,

പഞ്ചാബ് -73, പൂനെക്കെതിരെ, 2017

കൊച്ചി -74, ഡെക്കാണെതിരെ, 2011

TAGS :

Next Story