Quantcast

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

മാച്ച് റഫറിക്കും ജവഗൽ ശ്രീനാഥിനുമെതിരെയാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2024-04-13 11:02:07.0

Published:

13 April 2024 10:54 AM GMT

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ
X

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷന്റേയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ആർ.സി.ബി യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇപ്പോഴിതാ ഈ മത്സരത്തിൽ ടോസിനിടെ കൃത്രിമം നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. മാച്ച് റഫറിക്കും ജവഗൽ ശ്രീ നാഥിനുമെതിരെയാണ് ആരോപണം. ടോസിന് ശേഷം കോയിൻ നിലത്ത് നിന്ന് എടുക്കുന്നതിനിടെ ശ്രീനാഥ് അതിന്റെ വശങ്ങള്‍ പരസ്പരം മാറ്റിയെന്നും ടോസ് ഫലം മുംബൈക്ക് അനുകൂലമാക്കിയെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകളോ പരാധികളോ ഒന്നും ഇതുവരെ ഉയർന്നിട്ടില്ല

അതേ സമയം എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഐപിഎല്ലിൽ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇന്ത്യൻസ് നടത്തിയത്. ആര്‍.സി.ബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ മത്സരത്തില്‍ തകർത്തത്. ആർസിബി വിജയലക്ഷ്യമായ 197 റൺസ് 27 പന്തുകൾ ബാക്കിനിൽക്കെ മുൻ ചാമ്പ്യൻമാർ മറികടന്നു. 34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്‌കോററായി. പരിക്ക് മാറി മടങ്ങിയെത്തി രണ്ടാം മത്സരം കളിച്ച സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ എന്നിവരുടെ (24 പന്തിൽ 38) പ്രകടനങ്ങള്‍ മുംബൈ വിജയത്തില്‍ നിര്‍ണായകമായി. ബാറ്റിങിനിറങ്ങിയവരെല്ലാം അടിച്ചുതകർത്ത മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മുംബൈക്ക് ഭീഷണിയാകാൻ ബെംഗളൂരുവിനായില്ല. സീസണിലെ രണ്ടാം ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയന്റ് ടേബിളിൽ ടീം ഏഴാംസ്ഥാനത്തേക്കുയർന്നു. സ്‌കോർ: ആർസിബി 20 ഓവറിൽ എട്ടിന് 196, മുംബൈ: 15.3 ഓവറിൽ 199-3.

TAGS :

Next Story