Quantcast

'ലോകത്തെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിച്ചതിൽ അഭിമാനം'; മെസി പി.സി.ജി വിടുമെന്ന് സ്ഥിരീകരിച്ച് കോച്ച്

ജൂണ്‍ നാലിന് ക്ലെര്‍മോണ്ടുമായുള്ള മത്സരത്തോടെ സൂപ്പര്‍ താരം പി.എസ്.ജിയോട് വിടപറയും

MediaOne Logo

Web Desk

  • Updated:

    2023-06-20 03:36:13.0

Published:

1 Jun 2023 12:32 PM GMT

lionel messi
X

lionel messi

പാരീസ്: ഈ സീസൺ അവസാനത്തോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ. ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തോടെ താരം ടീം വിടുമെന്ന് ഗാൽറ്റിയർ പറഞ്ഞു. ജൂണ്‍ നാലിനാണ് ക്ലെര്‍മോണ്ടുമായുള്ള മത്സരം.

“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. ക്ലെർമോണ്ടിനെതിരായ മത്സരം പി.എസ്.ജി കുപ്പായത്തില്‍ ലിയോയുടെ അവസാന മത്സരമായിരിക്കും"- ഗാറ്റ്ലിയര്‍ പറഞ്ഞു.

അതേ സമയം മെസിയുടെ അടുത്ത ക്ലബ്ബ് ഏതെന്ന് ഇനിയും തീരുമാനമായിട്ടില്ല. സൂപ്പർ താരം സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന തരത്തിൽ നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരത്തിന്റെ പിതാവ് വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. സൂപ്പര്‍ താരം തന്‍റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെയെത്തും എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

പിഎസ്ജിയിൽ നിന്ന് ലയണൽ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മെസി പിഎസ്ജി വിടാൻ തീരുമാനിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു ലപ്പോര്‍ട്ടയുടെ പ്രതികരണം. മെസ്സിയെ ഹൃദയത്തോട് ചേർത്തുപിടിച്ച ബാഴ്സലോണ ആരാധകർക്കിടയിൽ ഈ പ്രഖ്യാപനം ആവേശം ഉയർത്തിയിട്ടുണ്ട്. മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് വാർത്തകൾ അന്തരീക്ഷത്തിൽ സജീവമാണെങ്കിലും ബാഴ്സലോണയ്ക്ക് കരാർ സാധ്യമാക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല.

TAGS :

Next Story