Quantcast

ദേശീയ ഗെയിംസ്; സാജന്‍ പ്രകാശിനും ഹര്‍ഷിതക്കും സ്വര്‍ണം

വോളിബോളിലും ബാസ്കറ്റ് ബോളിലും കേരള വനിതാ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു

MediaOne Logo

Web Desk

  • Updated:

    2025-02-01 12:08:17.0

Published:

1 Feb 2025 5:29 PM IST

ദേശീയ ഗെയിംസ്; സാജന്‍ പ്രകാശിനും ഹര്‍ഷിതക്കും സ്വര്‍ണം
X

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി. നീന്തലില്‍ സാജൻ പ്രകാശും ഹര്‍ഷിതാ ജയറാമുമാണ് സ്വര്‍ണമണിഞ്ഞത്. 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ് സാജന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ദേശീയ ഗെയിംസിൽ സാജന്റെ മൂന്നാം മെഡലാണിത്. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലാണ് ഹര്‍ഷിത സ്വര്‍ണം ചൂടിയത്. നേരത്തേ 200 മീറ്ററിലും ഹര്‍ഷിത സ്വര്‍ണമണിഞ്ഞിരുന്നു. ഇതോടെ കേരളത്തിന്‍റെ സ്വര്‍ണനേട്ടം അഞ്ചായി.

വനിതാ വോളിബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഛണ്ഡീഗഡിനെ തോൽപ്പിച്ചാണ് ഫൈനല്‍ പ്രവേശം. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു കേരളത്തിന്‍റെ വിജയം. വനിതാ ബാസ്കറ്റ് ബോളിലും കേരളം ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. 5x5 വിഭാഗത്തില്‍ കർണാടകയെ തോൽപ്പിച്ചാണ് കേരളത്തിന്‍റെ ഫൈനല്‍ പ്രവേശം. 63-52 എന്ന സ്കോറിനാണ് കേരള വനിതകള്‍ കര്‍ണാടകയെ പരാജയപ്പെടുത്തിയത്.

TAGS :

Next Story