കൊണ്ടിട്ടും പഠിക്കാതെ ദിഗ്‍വേഷ്; നോട്‍ബുക്ക് സെലിബ്രേഷന് വീണ്ടും പിഴ
കുറഞ്ഞ ഓവര്‍ നിരക്കിന് ഋഷഭ് പന്തിനും പിഴ

വിവാദ സെലിബ്രേഷന് വീണ്ടും പണിവാങ്ങി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് താരം ദിഗ്വേഷ് രാതി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നമൻ ധീറിന്റെ വിക്കറ്റെടുത്ത ശേഷമാണ് ദിഗ്വേഷ് വീണ്ടും നോട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.
നേരത്തേ പഞ്ചാബിനെതിരായ മത്സരത്തിൽ പ്രിയാൻഷ് ആര്യയുടെ വിക്കറ്റെടുത്ത ശേഷം താരത്തിന് അടുത്ത് ചെന്നാണ് ദിഗ്വേഷ് ഈ സെലിബ്രേഷൻ നടത്തിയത്. അന്ന് മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിന് പിഴ ലഭിച്ചത്. ഇക്കുറി മാച്ച് ഫീയുടെ 50 ശതമനം പിഴയൊടുക്കണം. ''ആർട്ടിക്കിൾ 2.5 പ്രകാരം സീസണില്‍ രണ്ടാം തവണയാണ് താരം ലെവൽ വൺ ഒഫൻസ് നടത്തുന്നത്. പിഴക്കൊപ്പം ദിഗ്വേഷിന് രണ്ട് ഡിമെറിറ്റ് പോയിന്‍റും ലഭിക്കും''- ഐ.പി.എൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈക്കെതിരായ മത്സരത്തിൽ ലഖ്‌നൗ നായകൻ ഋഷഭ് പന്തിനും കിട്ടി പിഴ. കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിന് പിഴ ലഭിച്ചത്. 12 ലക്ഷം രൂപ പന്ത് പിഴയടക്കണം.
Adjust Story Font
16

