Quantcast

പ്രശാന്ത് മോഹന്‍ ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബിനൊപ്പം; ചെന്നൈ വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    28 Jun 2023 1:43 PM GMT

Prashant Mohan, Roundglass Punjab, isl, kerala blasters
X

പ്രശാന്ത് മോഹന്‍

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബിനൊപ്പം. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിന്‍റെ ആദ്യ ഐ.എസ്.എല്‍ സീസണില്‍ പ്രശാന്ത് മോഹൻ ബൂട്ടണിയുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായതോടെയാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് ഇന്ത്യന്‍ സൂപ്പര്‍‌ ലീഗിലേക്ക് യോഗ്യത നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു. ചെന്നൈ എഫ്.സിക്കായി 15 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. വിങ്ങറായ പ്രശാന്ത് ചെന്നൈക്കായി ഒരു ഗോളും ഒരു അസിസ്റ്റും കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയിരുന്നു.

കൂടുതൽ അവസരങ്ങൾ പ്രതീക്ഷിച്ചാണ് പ്രശാന്ത് മോഹന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. എന്നാല്‍ ചെന്നൈയിൽ എത്തിയിട്ടും അവിടെയും സ്ഥിരമായി ആദ്യ ഇലവനിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു മുമ്പ് ആറ് സീസണുകളില്‍ പ്രശാന്ത് ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടി. 2017ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയതു മുതൽ ടീമില്‍ പ്രശാന്ത് സജീവമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി പ്രശാന്ത് മോഹന്‍ ഐ.എസ്.എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ അണ്ടർ 20 താരം കൂടിയാണ് കോഴിക്കോട് സ്വദേശിയായ പ്രശാന്ത് മോഹൻ.

TAGS :

Next Story