Quantcast

പരിക്കേറ്റ് ജഡേജ പുറത്ത്, അക്സര്‍ പട്ടേല്‍ ടീമില്‍; ആശങ്കയോടെ ആരാധകര്‍

കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ ജഡേജക്ക് ഇനി കളിക്കാന്‍ കഴിയില്ല.

MediaOne Logo

Web Desk

  • Published:

    2 Sept 2022 7:46 PM IST

പരിക്കേറ്റ് ജഡേജ പുറത്ത്, അക്സര്‍ പട്ടേല്‍ ടീമില്‍; ആശങ്കയോടെ ആരാധകര്‍
X

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ ജഡേജക്ക് ഇനി കളിക്കാന്‍ കഴിയില്ല.

ബി.സി.സി.ഐയുടെ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് താരമിപ്പോള്‍. ജഡേജയുടെ പരിക്കിന്‍റെ ഗൗരവത്തെക്കുറിച്ച് പക്ഷേ വ്യക്തമായ സൂചനകളില്ല. ജഡേജയുടെ പകരക്കാരനായി അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായി ഈ മാസം നടക്കാനിരിക്കുന്ന പരമ്പരകളിലും ജഡേജക്ക് കളിക്കാനാവുമോ എന്നും ഉറപ്പില്ല.

ടി20 ലോകകപ്പും പടിവാതില്‍ക്കലെത്തിനില്‍ക്കെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന വാര്‍ത്തയെത്തുന്നത്. ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജഡേജയുടെ ടീമിലെ സ്ഥാനവും ചോദ്യചിഹന്മായേക്കുമെന്ന ആശങ്കയിലാണ് കളിപ്രേമികള്‍.

ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ജഡേജ വഹിച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൌണ്ടറായ ജഡേജയുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്

TAGS :

Next Story