Quantcast

''ഞാന്‍ മത്സരശേഷം യാഷിന് ടെക്സ്റ്റ് ചെയ്തു... ആശ്വാസ വാക്കുകള്‍ പറഞ്ഞു'' - റിങ്കു സിങ്

അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് എന്ന 25കാരന്‍ ലോകം കീഴടക്കുമ്പോള്‍ മറ്റൊരു 25കാരന്‍ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-04-10 12:51:02.0

Published:

10 April 2023 12:46 PM GMT

Rinku Singh,conversation,Yash Dayal, hitting, 5 sixes,sixer
X

യാഷ് ദയാലും റിങ്കു സിങും

എല്ലാ പാപഭാരങ്ങളും ഏറ്റുവാങ്ങി നിരാശയോടെ മുഖംപൊത്തിപ്പിടിച്ച് കരയുന്ന യാഷ് ദയാലിൻറെ ചിത്രം റിങ്കുസിങ്ങിൻറെ വിജയാഘോഷത്തോടൊപ്പം ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ പ്രചരിച്ചിരുന്നു. അവസാന ഓവറില്‍ അഞ്ച് സിക്സറുകള്‍ വഴങ്ങി മത്സരം തോല്‍ക്കേണ്ടി വരികയെന്ന ദയനീയ അവസ്ഥയില്‍ നില്‍ക്കുന്ന യാഷ് ദയാലിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് കരുതിയവരായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമികളും.

വിമര്‍ശകര്‍ക്കിടിയിലേക്ക് എറിഞ്ഞുകൊടുക്കുകയല്ല വേണ്ടതെന്നും പകരം ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും പറഞ്ഞുമനസിലാക്കാന്‍ മത്സരശേഷം കൊല്‍ക്കത്ത ടീം തന്നെ മുന്‍കൈ എടുത്തത് സ്പോര്‍ട്‍സ്മാന്‍ഷിപ്പിന്‍റെ വലിയ മാതൃത തന്നെയായി മാറി. യാഷ് ദയാലിന് പിന്തുണയറിയിച്ചുകൊണ്ട് ഔദ്യോഗിക സോഷ്യല്‍ മീജിയ പേജുകളിലെല്ലാം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കും മോശം ദിവസങ്ങളില്‍ സംഭവിക്കുന്നതേ നിങ്ങള്‍ക്കും സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു കൊല്‍ക്കത്ത ടീമിന്‍റെ ആശ്വാസ വാക്കുകള്‍.

അതേസമയം കൊല്‍ക്കത്തക്കായി അവിസ്മരണീയ പ്രകടനത്തിലൂടെ മത്സരം ജയിപ്പിച്ച റിങ്കു സിങ്ങും യാഷ് ദയാലിനെ ആശ്വസിപ്പിക്കാന്‍ മറന്നില്ല. മത്സര ശേഷം യാഷ് ദയാലിന് ഫോണ്‍ സന്ദേശത്തിലൂടെയാണ് റിങ്കു സിങ് ആശ്വാസവാക്കുകള്‍ പകര്‍ന്നത്. ''ഇത് ക്രിക്കറ്റാണ് ഇങ്ങനെയൊക്കെ സംഭവിക്കും, കഴിഞ്ഞ സീസണിലൊക്കെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൌളറാണ് നിങ്ങള്‍, അതുകൊണ്ട് തന്നെ അതിവേഗം നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കും... ''. റിങ്കു സിങ് യാഷ് ദയാലിന് അയച്ച ടെക്സ്റ്റ് മെസേജില്‍ നിന്ന്.

കൊല്‍ക്കത്ത-ഗുജറാത്ത് മത്സരത്തില്‍ സംഭവിച്ചത്...

അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് എന്ന 25കാരന്‍ ലോകം കീഴടക്കുമ്പോള്‍ മറ്റൊരു 25കാരന്‍ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചത് ആ ചെറുപ്പക്കാരന്‍റെ ഓവറിലായിരുന്നു. റിങ്കുവും കൊല്‍ക്കത്തയും വിജയം ആഘോഷിക്കുമ്പോള്‍ ഗുജറാത്ത് ബൌളര്‍ യാഷ് ദയാല്‍ ഹെഡ് ബാന്‍ഡും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.

29 റണ്‍സ് പ്രതിരോധിക്കേണ്ട ഓവറില്‍ അവിശ്വസനീയമാംവിധത്തില്‍ തകര്‍ന്നുപോകുക, എറിയുന്ന പന്തെല്ലാം സിക്സറടിച്ച് എതിര്‍ ടീം വിജയിക്കുക. അങ്ങനെയൊരു മോശം അവസ്ഥയില്‍ നിന്ന് ഒരു താരത്തെ തിരിച്ചുകൊണ്ടുവരേണ്ടത് കായികലോകത്തിന്‍റെ തന്നെ ബാധ്യതയാണ്. അത് മനസിലാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗിക സോഷ്യല്‍ മീജിയ പേജുകളിലെല്ലാം യാഷ് ദയാലിന് പിന്തുണയറിയിച്ചുകൊണ്ട് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കും മോശം ദിവസങ്ങളില്‍ സംഭവിക്കുന്നതേ നിങ്ങള്‍ക്കും സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു കൊല്‍ക്കത്ത ടീമിന്‍റെ ആശ്വാസ വാക്കുകള്‍.

''യാഷ് ദയാല്‍, നിങ്ങള്‍ തല ഉയര്‍ത്തിത്തന്നെ പിടിക്കൂ... ഒരു പ്രയാസമുള്ള ഒരു ദിവസമാണ് കടന്നുപോയത്, അതുപക്ഷേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാർക്ക് വരെ സംഭവിക്കുന്ന ഒന്നാണ്. നിങ്ങളൊരു ചാമ്പ്യനാണ്,നിങ്ങൾ ശക്തമായി തിരിച്ചുവരും." കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത മറികടന്നത്. അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങാണ് കൊല്‍ക്കത്തയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍‌സാണ് കൊല്‍ക്കത്ത് വേണ്ടിയിരുന്നത്. ആദ്യത്തെ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കു സിങിന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നു. പിന്നീട് കണ്ടത് ബീസ്റ്റ് മോഡില്‍ ബാറ്റുവീശുന്ന റിങ്കു സിങ്ങിനെയാണ്. ശേഷം റിങ്കു നേരിട്ട അഞ്ചു പന്തുകളും ബൌണ്ടറിക്ക് മുകളിലൂടെ ഗ്യാലറിയില്‍ ചെന്നാണ് നിന്നത്. മത്സരത്തില്‍ നേരിയ സാധ്യത പോലുമില്ലാതിരുന്ന കൊല്‍ക്ക അങ്ങനെ അവിശ്വസനീയമാം വിധത്തില്‍ കളി തിരിച്ചുപിടിച്ചു.

TAGS :

Next Story