Quantcast

'ബ്രോ പോയി ഒരു കല്യാണം കഴിക്കൂ..' സൗഹൃദം പങ്കുവെച്ച് രോഹിത്തും ബാബർ അസമും

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇരുവരും സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Published:

    27 Aug 2022 1:44 PM GMT

ബ്രോ പോയി ഒരു കല്യാണം കഴിക്കൂ..  സൗഹൃദം പങ്കുവെച്ച് രോഹിത്തും ബാബർ അസമും
X

ഇന്ന് ആരംഭിക്കാൻ പോകുന്ന ഏഷ്യ കപ്പിൽ ഏറ്റവുമധികം പേർ കാണാൻ കാത്തിരിക്കുന്ന പോരാട്ടമാണ് ഞായറാഴ്ച നടക്കാൻ പോകാൻ ഇന്ത്യ-പാകിസ്താൻ പോരാട്ടം. കളിക്കളത്തിലും പുറത്തും മത്സരച്ചൂട് പ്രകടമാണ്. പക്ഷേ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഈ പ്രശ്‌നം ബാധിക്കാറില്ല. ഇന്ത്യ-പാക് താരങ്ങൾ സൗഹൃദം പങ്കുവെക്കുന്ന ഒരുപിടി വീഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യൻ ഓപ്പണറും നായകനുമായ രോഹിത് ശർമയും പാക് നായകനായ ബാബർ അസവും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇരുവരും പരിശീലനത്തിനിടെ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്.

വീഡിയോ ദൃശ്യത്തിൽ രോഹിത് ശർമ ബാബർ അസമിനോട് ഇങ്ങനെ പറയുന്നു: ബ്രോ ഒരു കല്യാണം കഴിച്ചൂടെ.. ഇതിന് ബാബറിന്റെ മറുപടി ഇങ്ങനെ.. ഇല്ല... ഇപ്പോഴില്ല... ഇന്ന് വൈകുന്നേരം പോസ്റ്റ് ചെയ്ത ദൃശ്യത്തിന് 12.9 ലൈക്കുകളും 1,342 റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.

നേരത്തെ പാക് പേസർ ഷാഹിൻ ഷാ അഫ്രീദിയെ സന്ദർശിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദുബൈയിൽ ദിവസങ്ങൾക്കുമുൻപ് തന്നെ ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരിക്കുകാരണം പരിശീലനത്തിന്റെ ഭാഗമാകാനാകാതെ പുറത്തിരുന്ന ഷാഹിനെ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ നേരിൽകണ്ട് കുശലം പറഞ്ഞത്. ടീമിനൊപ്പം ദുബൈയിലെത്തിയെങ്കിലും മുട്ടിനേറ്റ പരിക്കാണ് ഷാഹിൻ അഫ്രീദിക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പ് സംഘത്തിൽ താരം ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ആദ്യം ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ് ഷാഹിനെ കാണാനെത്തിയത്. ഇരുവരും സംസാരിച്ചു പിരിഞ്ഞതിനു പിന്നാലെ കോഹ്ലിയുമെത്തി. കോഹ്ലി താരത്തിന്റെ ആരോഗ്യസ്ഥിതിയെല്ലാം ചോദിച്ചറിഞ്ഞു. പിരിയുമ്പോൾ കോഹ്ലിയോട് ഷാഹിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''താങ്കൾ ഫോമിൽ തിരിച്ചെത്താൻ വേണ്ടി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്.''

ഇതു കേട്ട് ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു കോഹ്ലി. ആരോഗ്യവാനായിരിക്കൂവെന്ന് ആശംസിച്ചാണ് കോഹ്ലി തിരിച്ചുനടന്നത്. കോഹ്ലിക്കു പിന്നാലെ ഋഷഭ് പന്ത്, കെ.എൽ രാഹുൽ എന്നിവരെല്ലാം ഷാഹിനെ നേരിൽകാണുകയും ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. താരങ്ങളുടെ കൂടിക്കാഴ്ചയുടെ വിഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബാബർ അസമും കോഹ്ലിയും തമ്മിൽ ഗ്രൗണ്ടിൽ നടന്ന കൂടിക്കാഴ്ചയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. താരത്തിന്റെ മോശം ഫോമിൽ പിന്തുണയുമായി നേരത്തെ ബാബർ രംഗത്തെത്തിയിരുന്നു. ഇതിനു കോഹ്ലി സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ന് രാത്രി 7.30ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഏഷ്യകപ്പിലെ ആദ്യ മത്സരം.

TAGS :

Next Story