Quantcast

രണ്ട് സീസണുകൾ; കളിച്ച മത്സരങ്ങൾ പൂജ്യം- അർജുൻ ടെൻഡുൽക്കറെ മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ട് ഒഴിവാക്കുന്നു ? കാരണം വിശദമാക്കി ഷെയ്ൻ ബോണ്ട്

ഇനി നഷ്ടപ്പെടാനൊന്നുമില്ല എന്ന അവസ്ഥ വന്നിട്ടും അവർ പുറത്തിറക്കാതെ കാത്തുസൂക്ഷിച്ച താരമാണ് സച്ചിൻ ടെൻഡുൽക്കറുടെ മകനായ അർജുൻ ടെൻഡുൽക്കർ.

MediaOne Logo

Web Desk

  • Published:

    4 Jun 2022 12:49 PM GMT

രണ്ട് സീസണുകൾ; കളിച്ച മത്സരങ്ങൾ പൂജ്യം- അർജുൻ ടെൻഡുൽക്കറെ   മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ട് ഒഴിവാക്കുന്നു ? കാരണം വിശദമാക്കി ഷെയ്ൻ ബോണ്ട്
X

ഐപിഎൽ 15-ാം സീസൺ മുംബൈ ഇന്ത്യൻസ് താരങ്ങളും ആരാധകരും ഒരുപോലെ മറക്കാനാഗ്രഹിക്കുന്ന സീസണാണ്. 15 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി അവർ അവസാനസ്ഥാനത്ത് ഫിനിഷ് ചെയ്ത സീസണാണിത്. ബാറ്റിങിലും ബോളിങിലും ഒരുപോലെ പരാജയപ്പെട്ട ടീമിന് ചിരവൈരികളായ ചെന്നൈയോട് നേടിയ ജയമൊഴികെ വേറെയൊന്നും ഈ സീസണിൽ ഓർമിച്ചുവെക്കാനില്ല.

എന്നാൽ ഇനി നഷ്ടപ്പെടാനൊന്നുമില്ല എന്ന അവസ്ഥ വന്നിട്ടും അവർ പുറത്തിറക്കാതെ കാത്തുസൂക്ഷിച്ച താരമാണ് സച്ചിൻ ടെൻഡുൽക്കറുടെ മകനായ അർജുൻ ടെൻഡുൽക്കർ. ഈ സീസൺ മാത്രമല്ല കഴിഞ്ഞ സീസണിലും അർജുൻ ടെൻഡുൽക്കറെ ലേലത്തിലൂടെ ടീമിലെടുത്തിട്ടും മുംബൈ ഒരിക്കൽ പോലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. 30 ലക്ഷം രൂപയ്ക്കാണ് ഇത്തവണ അർജുനെ ടീമിലെടുത്തത്.

ഇടം കൈയ്യൻ ഫാസ്റ്റ് ബോളറായാണ് 22 വയസുള്ള അർജുൻ ടീമിലെത്തുന്നത്. ബാറ്റിങിലും തന്റെ കഴിവ് അർജുൻ തെളിയിച്ചിട്ടുണ്ട്. മുംബൈയുടെ ബോളർമാർ ആരും കാര്യമായി തിളങ്ങാതിരുന്ന ഈ സീസണിലും ഒരു പരീക്ഷണമായിപോലും അർജുനെ ടീമിലെടുക്കാത്തിന് കാരണം നൽകിയിരിക്കുകയാണ് മുംബൈയുടെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട്.

പ്ലേയിങ് ഇലവനിൽ ഉൾപ്പെടണമെങ്കിൽ അർജുൻ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ബോണ്ടിന്റെ അഭിപ്രായം.

' മുംബൈ പോലൊരു ടീമിന് വേണ്ടി കളിക്കുമ്പോൾ, സ്‌ക്വാഡിലെത്തുന്നത് തന്നെ ഒരു വലിയ കാര്യമാണ്, എന്നാൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടുന്നത് മറ്റൊന്നാണ്. അർജുൻ ഇനിയും ഒരുപാട് മെച്ചപെടാനുണ്ട്. ഒരു മികച്ച കാര്യമുണ്ട്. ഈ ലെവലിൽ കളിക്കുമ്പോൾ, എല്ലാവർക്കും ഒരു ഗെയിം നൽകുന്നതിനും നിങ്ങളുടെ സ്ഥാനം നേടുന്നതിനും ഇടയിൽ ഒരു രേഖയുണ്ട്. അവൻ അദ്ദേഹത്തിന്റെ ബാറ്റിംഗിലും ഫീൽഡിംഗിലും ഇനിയും പരിശീലനം നേടാനുണ്ട്, അദ്ദേഹത്തിന് ആ പുരോഗതികൾ കൈവരിക്കാനും ടീമിൽ സ്ഥാനം നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' ഷെയ്ൻ ബോണ്ട് സ്‌പോർട്‌സ്‌കീഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മൂന്ന് വർഷത്തേക്കാണ് ഇത്തവണ അർജുൻ മുംബൈ ഇന്ത്യൻസിലെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകടനം മെച്ചപ്പെടുത്തിയാൽ ഇനിയുള്ള സീസണുകളിൽ അർജുൻ ടെൻഡുൽക്കറിന് ടീമിലെത്താനുള്ള അവസരങ്ങളുണ്ട്.

Summary: Shane Bond reveals why Arjun Tendulkar didn't feature in IPL 2022

TAGS :

Next Story