Quantcast

''ശുഭ്മാന്‍ ഗില്‍ മുംബൈക്ക് വേണ്ടി നന്നായി ബാറ്റ് ചെയ്തു''; പ്ലേ ഓഫ് പ്രവേശത്തിന് പിറകേ സച്ചിന്‍

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയെ പ്രശംസിക്കാനും സച്ചിൻ മറന്നില്ല.

MediaOne Logo

Web Desk

  • Published:

    22 May 2023 3:42 PM GMT

sachin tendulkar
X

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്തിന്റെ ആവേശ ജയത്തിന് പിറകേ ശുഭ്മാൻ ഗില്ലിനും കാമറൂൺ ഗ്രീനിനും അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഗില്ലും ഗ്രീനും മുംബൈക്കായി മനോഹരമായി ബാറ്റ് ചെയ്‌തെന്ന് സച്ചിൻ തെണ്ടുൽക്കർ കുറിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയെ പ്രശംസിക്കാനും സച്ചിൻ മറന്നില്ല.

ഐ.പി.എല്ലിൽ ഏറെ നിർണായകമായ രണ്ട് മത്സരങ്ങളേറിയ ദിവസമായിരുന്നു ഇന്നലെ. പ്ലേ ഓഫിൽ കടക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വെറുമൊരു ജയം മതിയെന്നിരിക്കേ മുംബൈക്ക് ഒരു വിജയവും ബാംഗ്ലൂരിന്റെ തോൽവിയും അനിവാര്യമായിരുന്നു. ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ സ്‌കോർ കാമറൂണ്‍ ഗ്രീനിന്‍റെ സെഞ്ച്വറിയുടെ മികവില്‍ പിന്തുടർന്ന് ജയിച്ച മുംബൈ താരങ്ങൾ ഗുജറാത്ത് ബാംഗ്ലൂർ മത്സരത്തിനായി കാത്തിരുന്നു.

കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തിയ ബാംഗ്ലൂർ ഗുജറാത്തിനെ എറിഞ്ഞിടുമോ എന്ന ആശങ്കയിലായിരുന്നു മുംബൈ ആരാധകർ. എന്നാൽ കളി പത്തോവർ പിന്നിട്ടപ്പോൾ തന്നെ വിധിയേറെക്കുറേ ഏഴുതപ്പെട്ടു. ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിൽ അവസാന ഓവറിൽ ഗുജറാത്ത് വിജയതീരമണയുമ്പോൾ ഗുജറാത്ത് താരങ്ങളെക്കാൾ ആഘോഷിച്ചത് മുംബൈ താരങ്ങളും ആരാധകരുമായിരുന്നു. ഗുജറാത്തിന്റെ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.


TAGS :

Next Story