Quantcast

ചരിത്രനേട്ടം; ഐ.സി.സി റാങ്കിങില്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത്

31-ാം വയസില്‍ ലഭിച്ച രാജ്യാന്തര അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് തൂക്കിയായിരുന്നു സൂര്യകുമാര്‍ യാദവ് തന്‍റെ പേര് ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ അടയാളപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    2 Nov 2022 4:02 PM GMT

ചരിത്രനേട്ടം; ഐ.സി.സി റാങ്കിങില്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത്
X

സ്ഥിരത എന്ന വാക്കിന് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പര്യായപദമുണ്ടെങ്കില്‍ അതാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി മിന്നുംപ്രകടനം കാഴ്ചവെക്കുന്ന സൂര്യകുമാര്‍ യാദവിനെത്തേടി അര്‍ഹിച്ച അംഗീകാരമെത്തി. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ടി20 ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍‌ യാദവ്. വിരാട് കോഹ്‍ലിക്ക് ശേഷം ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ താരമാണ് സൂര്യകുമാര്‍ യാദവ്.

പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെ മറികടന്നുകൊണ്ടാണ് സൂര്യകുമാര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് സൂര്യ കുമാര്‍ യാദവ് റാങ്കിംഗില്‍ കുതിച്ചുചാട്ടം നടത്തിയത്. നെതര്‍ലാന്‍ഡ്‌സിനെതിരെ 25 പന്തില്‍ 51 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 40 പന്തില്‍ 68 റണ്‍സുമാണ് സൂര്യ നേടിയത്. ഇതിനുപുറമേ ബംഗ്ലാദേശിനെതിരായ ബുധനാഴ്ചത്തെ നിര്‍ണായകമത്സരത്തില്‍ 30 റണ്‍സും ആരാധകരുടെ പ്രിയപ്പെട്ട 'സ്കൈ' സ്വന്തം പേരില്‍ കുറിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യ മത്സരം കളിച്ച ശേഷം നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. മുപ്പത് വയസ് കഴിഞ്ഞ ശേഷമാണ് സ്കൈക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് ക്ഷണം കിട്ടിയതെന്ന പ്രത്യേകതയും ഉണ്ട്. 31-ാം വയസില്‍ ലഭിച്ച രാജ്യാന്തര അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് തൂക്കിയായിരുന്നു സൂര്യകുമാര്‍ യാദവ് തന്‍റെ പേര് ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ അടയാളപ്പെടുത്തിയത്. അരങ്ങേറ്റത്തിന് ശേഷ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ മുംബൈക്കാരന്. സ്ഥിരതയും നേരിടുന്ന ആദ്യ പന്ത് മുതല്‍ ഹിറ്റ് ചെയ്യാനുള്ള കഴിവുമായി സൂര്യകുമാര്‍ യാദവിനെ വ്യതസ്തനാക്കുന്നത്.

TAGS :

Next Story