ഗ്യാലറിയിലെ അതിഥിയെ കണ്ട് 'ഫ്രഞ്ച് ഓപൺ ചാമ്പ്യൻ ഞെട്ടി'; വൈറലായി ദൃശ്യങ്ങൾ

അദ്ദേഹം സ്റ്റാൻഡിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിയാതിരുന്നത് നന്നായെന്ന് തോന്നുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-05 05:49:00.0

Published:

5 Jun 2022 5:49 AM GMT

ഗ്യാലറിയിലെ അതിഥിയെ കണ്ട് ഫ്രഞ്ച് ഓപൺ ചാമ്പ്യൻ ഞെട്ടി; വൈറലായി ദൃശ്യങ്ങൾ
X

പാരിസ്: ഫ്രഞ്ച് ഓപണിൽ മുത്തമിട്ടതിന് ശേഷം ഗ്യാലറിയിലെ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാനെത്തിയ ഇഗ ഷ്വാൻടെക് അപ്രതീക്ഷിതമായൊരു മുഖം കണ്ട് ഞെട്ടി. ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരവും 2021 ലെ ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള അവാർഡ് ജേതാവുമായിരുന്ന റോബർട്ട് ലെവൻഡോസ്‌കിയുടെ സാന്നിധ്യമാണ് ഇഗയെ ഞെട്ടിച്ചത്.റോളണ്ട് ഗാരോസിൽ കോക്കോ ഗഫിനെ ലോക ഒന്നാം നമ്പർ താരമായ ഇഗ നേരിടുന്നത് കാണാൻ ലെവൻഡോസ്‌കിയും സ്റ്റാൻഡിൽ എത്തി. 68 മിനിറ്റിൽ ജയം പിടിച്ച് കിരീടം ചൂടിയതിന് പിന്നാലെ സ്റ്റാൻഡിലെത്തിയ ഇഗ, ലെവൻഡോസ്‌കിയെ കണ്ട് ഞെട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.അദ്ദേഹം സ്റ്റാൻഡിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിയാതിരുന്നത് നന്നായെന്ന് തോന്നുന്നു. അല്ലെങ്കിൽ അതെന്റെ സമ്മർദം കൂട്ടിയേനെ. അദ്ദേഹം വന്നതിൽ ഒരുപാട് സന്തോഷം. അദ്ദേഹം വലിയ ടെന്നീസ് ആരാധകനാണോ അല്ലയോ എന്ന് എനിക്കറിയില്ല....ഇഗ പറഞ്ഞു. 6-1, 6-3 എന്ന സ്‌കോറിനാണ് ഇഗയുടെ ജയം. തോൽവി തൊടാതെയുള്ള ഇഗയുടെ 35ാം മത്സരമായിരുന്നു ഇത്. 21ാം നൂറ്റാണ്ടിൽ തോൽവി അറിയാതെ ഇത്രയും മത്സരങ്ങൾ പിന്നിടുന്ന വനിത എന്ന നേട്ടത്തിൽ വീനസ് വില്യംസിനൊപ്പവും ഇഗ എത്തി.

TAGS :

Next Story