Quantcast

ഇതിഹാസം കളമൊഴിയുന്നു; ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റഫേൽ നദാൽ

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

MediaOne Logo

Sports Desk

  • Updated:

    2024-10-10 10:56:55.0

Published:

10 Oct 2024 4:21 PM IST

The legend unfolds; Rafael Nadal has announced his retirement from tennis
X

മാഡ്രിഡ്: വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റഫേൽ നദാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് 38 കാരൻ ടെന്നീസിനോട് വിടപറയുന്നതായി അറിയിച്ചത്. 22 ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പിലാകും അവസാനമായി കളത്തിലിറങ്ങുക

'' ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം'' -താരം വീഡിയോയിൽ പറഞ്ഞു. സമീപകാലത്ത് നിരന്തരം പരിക്ക് അലട്ടികൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും പ്രതീക്ഷക്കൊത്ത് റാക്കറ്റേന്താൻ സ്പാനിഷ് താരത്തിനായിരുന്നില്ല.

കളിമൺ കോർട്ടിലെ രാജകുമാരൻ എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വന്തമാക്കിയത്. 14 ഫ്രഞ്ച് ഓപ്പണിലും നാല് യു.എസ് ഓപ്പണിലും രണ്ട് വീതം ആസ്‌ത്രേലിയൻ,വിംബിൾഡൻ ചാമ്പ്യൻഷിപ്പുകളിലും തന്റെപേരെഴുതി ചേർത്തു

TAGS :

Next Story