Quantcast

മകനൊപ്പം ഇഫ്താർ; വീഡിയോ പങ്കുവച്ച് സാനിയ മിർസ

കഴിഞ്ഞ മാസം മധ്യത്തിൽ ഉംറ നിർവഹിക്കാൻ താരം മക്കയിലെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-07 09:46:51.0

Published:

7 April 2023 1:54 PM IST

SaniaMirza
X

ഹൈദരാബാദ്: മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വീഡിയോ പങ്കുവച്ച് ടെന്നിസ് താരം സാനിയ മിർസ. 'എന്റെ മകനൊപ്പമുള്ള ഇഫ്താർ' എന്നാണ് സാനിയ വീഡിയോക്ക് തലക്കെട്ട് നൽകിയിട്ടുള്ളത്. സാൻവിച്ച്, പഴങ്ങൾ, ജ്യൂസുകൾ തുടങ്ങി സമൃദ്ധമായ ഊൺമേശയ്ക്ക് മുമ്പിലാണ് ഇരുവരും ഇരിക്കുന്നത്. ഭക്ഷണമെടുത്ത് സാനിയ മകന്റെ പ്ലേറ്റിലിടുന്നതും കാണാം.

കഴിഞ്ഞ മാസം മധ്യത്തിൽ ഉംറ നിർവഹിക്കാൻ താരം മക്കയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു. 'അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ' എന്നാണ് ഇവര്‍ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്.



ഫെബ്രുവരി 21ന് ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ്പാണ് സാനിയയുടെ കരിയറിലെ അവസാന മത്സരം. ചാമ്പ്യൻഷിപ്പിലെ ഒന്നാം റൗണ്ടിൽ തന്നെ താരം പുറത്തായി. ഒരു ദശാബ്ദമായി ഭർത്താവ് ശുഐബ് മാലികിനൊപ്പം ദുബൈയിലാണ് സാനിയയുടെ താമസം. 2010ലാണ് പാക് ക്രിക്കറ്റ് താരവുമായുള്ള സാനിയയുടെ വിവാഹം. 2018ലാണ് ഇഷാൻ ജനിച്ചത്.





TAGS :

Next Story