ഫ്രഞ്ച് ഓപൺ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാംതെക്കിന്

അമേരിക്കൻ കൗമാര താരം കോക ഗൗഫിനെയാണ് ഇഗ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-06-04 15:19:53.0

Published:

4 Jun 2022 2:47 PM GMT

ഫ്രഞ്ച് ഓപൺ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാംതെക്കിന്
X

പാരിസ്: ഫ്രഞ്ച് ഓപൺ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാംതെകിന്. അമേരിക്കൻ കൗമാര താരം കോക ഗൗഫിനെയാണ് ഇഗ പരാജയപ്പെടുത്തിയത്.. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗയുടെ ജയം. സ്കോർ 6-1, 6-3. ഇഗ ഷ്യാംതെക്കിന്‍റെ രണ്ടാം ഫ്രഞ്ച് ഓപൺ കിരീടമാണിത്.

ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാൻസ്‌ലാമായിരുന്നു ഇത്തവണത്തെ ഫ്ര​ഞ്ച് ഓപൺ. 21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. സീസണിൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി.

TAGS :

Next Story