Quantcast

ആദ്യം ട്വന്‍റി-20 ലോകകപ്പ്; ഐപിഎല്ലിന്‍റെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ

ഐപിഎല്ലില്‍ ബാക്കിയുള്ള മത്സരങ്ങള്‍ എവിടെ നടക്കുമെന്ന് അറിയാന്‍ ഇനിയും കാത്തുനില്‍ക്കണം

MediaOne Logo

Sports Desk

  • Published:

    8 May 2021 6:20 PM IST

ആദ്യം ട്വന്‍റി-20 ലോകകപ്പ്; ഐപിഎല്ലിന്‍റെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ
X

വിവിധ ടീം ക്യാമ്പുകളിൽ കോവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് ഐപിഎൽ 14-ാം സീസൺ പാതിവഴിയിൽ നിർത്തിയിരുന്നു. അന്നുമുതൽ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ഐപിഎൽ എന്ന്, എവിടെ പുനരാരംഭിക്കുമെന്നുള്ളത്. ആ ചോദ്യത്തിന്‍റെ ഉത്തരത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടെ ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചുകൊണ്ടി കുറച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബുകൾ രംഗത്ത് വന്നിരുന്നു.

പക്ഷേ ബിസിസിഐ അരുൺ ധൂമൽ ഇപ്പോൾ പറയുന്നത്- നിലവിൽ ബിസിസിഐക്ക പ്രധാനം ഐപിഎല്ലിന്റെ പൂർത്തികരണമല്ല, ട്വന്‍റി-20 ലോകകപ്പാണ്. അതിനെ കുറിച്ചുള്ള ചർച്ചകളിലാണ് ബോർഡ്. നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ ലോകകപ്പ് നടത്താൻ കുറേയധികം പ്രതിസന്ധികളുണ്ട്. അതിനാൽ വേദി മാറ്റണോ വേണ്ടയോ എന്ന കാര്യത്തിലടക്കം തീരുമാനം ആകേണ്ടതുണ്ട്.

ഐപിഎഎല്ലിന്‍റെ ബാക്കി മത്സരങ്ങൾക്കുള്ള സാധ്യതകളെല്ലാം അവലോകനം ചെയ്തു ഉചിതമായ അവസരത്തിൽ തീരുമാനമെടുക്കുമെന്ന് അരുൺ ധുമാൽ പറഞ്ഞു. അതേസമയം ഇതുവരെ ഐപിഎല്ലിനെ കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് എല്ലായിടത്തും വലിയ ആരാധക വൃന്ദമുള്ള ഐപിഎൽ ഏഷ്യയ്ക്ക് പുറത്ത് വച്ച് നടത്തിയാലും മികച്ച ആരാധക പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story