'ഇനി നേടാനൊന്നുമില്ല, കളി നിർത്തൂ'; ധോണിയോട് ഗിൽക്രിസ്റ്റ്
ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിറകേയാണ് ഗിൽക്രിസ്റ്റിന്റെ പ്രതികരണം

മഹേന്ദ്രസിങ് ധോണിയോട് കളിനിർത്താൻ ആവശ്യപ്പെട്ട് ആസ്‌ത്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. ക്രിക്കറ്റിൽ ഇനി ധോണിക്ക് നേടാനൊന്നുമില്ലെന്നും അടുത്ത സീസണിൽ ഐ.പി.എൽ കളിക്കരുതെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിറകേയാണ് ഗിൽക്രിസ്റ്റിന്റെ പ്രതികരണം.
''എം.എസ്.ധോണിക്ക് ഇനി മൈതാനത്ത് തെളിയിക്കാനൊന്നുമില്ല. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാവിയെ ഓർത്ത് ഞാൻ പറയുകയാണ്. കളി നിർത്താന്‍ സമയമായി. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിയാണ് ഞാനിത് പറയുന്നത്. നിങ്ങളൊരു ചാമ്പ്യനും ക്രിക്കറ്റ് ഐക്കണുമാണ്''- ഗിൽക്രിസ്റ്റ് പറഞ്ഞു.
ഐ.പി.എല്ലിൽ പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ടീം
Adjust Story Font
16