ദേശീയ ടേബിള്‍ ടെന്നീസ് താരം ഡി.വിശ്വ വാഹനാപകടത്തില്‍ മരിച്ചു

സഹതാരങ്ങൾക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-04-18 02:46:17.0

Published:

18 April 2022 2:46 AM GMT

ദേശീയ ടേബിള്‍ ടെന്നീസ് താരം ഡി.വിശ്വ വാഹനാപകടത്തില്‍ മരിച്ചു
X

ഗുവാഹത്തി: യുവ ടേബിൾ ടെന്നീസ് താരം ഡി വിശ്വ (18) വാഹനാപകടത്തിൽ മരിച്ചു. സഹതാരങ്ങൾക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗിലേക്ക് പോകുമ്പോഴാണ് അപകടം.

തമിഴ്‌നാട് സ്വദേശിയാണ് വിശ്വ. 83ാമത് സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സഹതാരങ്ങൾക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത് എന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിശ്വത്തെ നോങ്‌പോ സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചെന്നൈ ലയോള കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിശ്വ. അണ്ണാനഗറിലെ (ചെന്നൈ) കൃഷ്ണസ്വാമി ടിടി ക്ലബ്ബിൽ പരിശീലനം നേടിയ വിശ്വ, കഴിഞ്ഞ വർഷം ജനുവരിയിൽ ഡെറാഡൂണിൽ നടന്ന ദേശീയ റാങ്കിംഗ് ടൂർണമെന്‍റില്‍ യൂത്ത് അണ്ടർ 19 ആൺകുട്ടികളുടെ സിംഗിൾസ് കിരീടം നേടിയിരുന്നു. 2021 ഡിസംബറിൽ നടന്ന സൗത്ത് സോൺ റാങ്കിംഗ് ടൂർണമെന്‍റില്‍ ഇതേ വിഭാഗത്തിൽ റണ്ണറപ്പായി.

TAGS :

Next Story