Quantcast

വാട്ടര്‍ ബോയ് കോഹ്‌ലി; കാണികളെ ചിരിപ്പിച്ച് ഓട്ടം, വീഡിയോ വൈറല്‍

ഓടിച്ചാടി മൈതാനത്തേക്കെത്തുന്ന കോഹ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-09-15 12:41:48.0

Published:

15 Sept 2023 6:03 PM IST

viratkohli
X

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

മത്സരത്തിനിടെ നടന്നൊരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഡ്രിങ്ക് ബ്രേക്കിനിടെ കളിക്കാര്‍ക്ക് വെള്ളവുമായി മൈതാനത്തേക്കെത്തിയ കോഹ്‍ലിയുടെ രസകരമായ ഓട്ടമാണ് ആരാധകരെ കുടുകുടെ ചിരിപ്പിച്ചത്. മുഹമ്മദ് സിറാജിനൊപ്പം ഓടിച്ചാടി മൈതാനത്തേക്കെത്തുന്ന കോഹ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുത്തു.

.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 40 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 188 റൺസ് എടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ തൗഹീദ് ഹ്രിദോയിയും 14 റൺസുമായി നസൂം അഹ്മെദുമാണ് ക്രീസിൽ

TAGS :

Next Story