ചരിത്രത്തിലെ ഇന്ന് ; മെയ് 12 എന്ന തീയതിയിൽ കായിക മേഖലയിൽ നടന്ന ചില പ്രധാന സംഭവങ്ങൾ

നമ്പർ 269 റിട്ടയർസ്
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത് കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു. ആസ്‌ട്രേലിയക്കെതിരായ ബോർഡർ - ഗാവസ്‌കർ പരമ്പരയോടെയാണ് താരം 14 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. 30 സെഞ്ച്വറിയുൾപ്പടെ 123 മത്സരങ്ങളിൽ 9230 റൺസാണ് താരത്തിന്റെ ടെസ്റ്റിലെ സമ്പാദ്യം.
റോയൽ സ്റ്റാർട്ട്
റയലിന്റെ നിലവിലെ ട്രെയ്നിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നടന്നത് 22 വർഷം മുമ്പ് ഇതേ ദിവസമായിരുന്നു. അന്നത്തെ റയൽ അക്കാദമി താരമായിരുന്ന ഡാനി കാർവഹാൽ ആൽഫ്രഡോ ഡി സ്‌റ്റെഫാനോക്കൊപ്പം നിൽക്കുന്ന അന്നത്തെ ചടങ്ങിലെ ഫോട്ടോ പ്രശസ്തമാണ്.
ബ്ലീഡിങ് ലയൺ
2019ൽ ഇതേ ദിവസമാണ് മുറിവേറ്റ കാലുമായി ഷെയ്ൻ വാട്ട്സൺ മുംബൈക്കെതിരെ ബാറ്റ് ചെയ്തത്. 2019 ഐപിഎൽ സീസണിന്റെ ഫൈനലിലായിരുന്നു അത്. മുംബൈ ഉയർത്തിയ 150 റൺസ് ലക്ഷ്യം ചേസ് ചെയ്ത ചെന്നൈക്കായി 59 പന്തിൽ 80 റൺസുമായി താരം മികച്ച തുടക്കം നൽകിയെങ്കിലും ചെന്നൈ മത്സരം ഒരു റണ്ണിന് പരാജയപെട്ടു.
സൂപ്പർഗ വിമാന ദുരന്തം
1949ൽ ഇതേ ദിവസമാണ് ലിസ്ബണിൽ നിന്നും ടോറീനോ ഫുട്‍ബോൾ താരങ്ങളുമായി പറന്ന ആവിയോ ലൈൻ ഇറ്റാലിൻ വിമാനം ടൂറിനിലെ സൂപ്പർഗ ബസിലിക്കയിലെ ചുവരിലിടിച്ച് തകർന്നു. അപകടത്തിൽ ടീമിലെ മുഴുവൻ താരങ്ങളും കൊല്ലപ്പെട്ടു. പോർച്ചുഗീസ് നായകൻ ഫ്രാൻസിസ്കോ ഫെരേരക്ക് ആദര സൂചകമായി ബെൻഫിക്കയുമായി സൗഹൃദ മത്സരം കളിച്ച് മടങ്ങവെയാണ് ടീം അപകടത്തിൽ പെട്ടത്.
Adjust Story Font
16

