Quantcast

എന്തുകൊണ്ട് ധോണി ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ടിറങ്ങുന്നില്ല ?; ഡ്വെയ്ന്‍ ബ്രാവോയുടെ മറുപടി

ഏഴാം നമ്പരിലും എട്ടാം നമ്പരിലുമാണ് ധോണി ചെന്നൈക്കായി ഇപ്പോള്‍ സ്ഥിരമായി ക്രീസിലെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-28 10:08:39.0

Published:

28 April 2023 9:42 AM GMT

MS Dhoni ,Promote, Batting Order ,IPL 2023,csk,dhoni,Dwayne Bravo
X

ധോണിയുടെ ബാറ്റിങ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണെന്ന ചോദ്യത്തിന് ചിലപ്പോള്‍ വ്യതസ്ത അഭിപ്രായമുണ്ടായേക്കും. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ആരായിരിക്കും എന്ന ചോദ്യത്തിനും ഭിന്നാഭിപ്രായം ഉണ്ടാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗ്രൌണ്ടില്‍ കാണാനാഗ്രഹിക്കുന്ന താരം ആരാണെന്ന ചോദ്യത്തിന് മഹേന്ദ്രസിങ് ധോണി എന്ന് മാത്രമായിരിക്കും ഉത്തരം. അക്കാര്യത്തില്‍ രണ്ടാമതൊരു ചോദ്യത്തിനും സ്ഥാനമില്ല, വ്യതസ്ത അഭിപ്രായവുമില്ല, ധോണി ക്രീസിലെത്തുന്ന സമയത്ത് തകരുന്ന വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡുകള്‍ തന്നെയാണ് അത് തെളിയിക്കുന്നത്.

ചേസ് ചെയ്യേണ്ടിവരുന്നത് എത്ര വലിയ ലക്ഷ്യമാണെങ്കിലും അവസാന ഓവറുകളില്‍ മഹേന്ദ്രസിങ് ധോണി ക്രീസിലുള്ളപ്പോള്‍ സമ്മര്‍ദം ബൌളിങ് സൈഡിനാണെന്ന് തന്നെ പറയേണ്ടിവരും. ധോണിയെ പ്രതിരോധിക്കേണ്ട ബൌളര്‍ അത്രയും പ്രഷറിലായിരിക്കും ആ ഓവര്‍ എറിഞ്ഞുതീര്‍ക്കുക. കാരണം ക്രിക്കറ്റില്‍ ഫിനിഷിങ് എന്ന സ്കില്‍ ഇത്രയും മനോഹരമായി കകൈകാര്യം ചെയ്യുന്ന താരങ്ങള്‍ വളരെ വിരളമാണ്.

അതുകൊണ്ടാണ് ഇന്നും അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടെങ്കില്‍ ആ മത്സരം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാന്‍ ആരാധകര്‍ ഇത്രത്തോളം കാത്തിരിക്കുന്നത്.

പക്ഷേ എന്നിട്ടും ധോണി എന്തുകൊണ്ട് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് മുന്നോട്ടിറങ്ങുന്നില്ല എന്ന ചോദ്യമാണ് ആരാധകര്‍ നിരന്തരം ഉന്നയിക്കുന്നത്. ഏഴാം നമ്പരിലും എട്ടാം നമ്പരിലുമാണ് ധോണി ചെന്നൈക്കായി ഇപ്പോള്‍ സ്ഥിരമായി ക്രീസിലെത്തുന്നത്. ഈ സീസണില്‍ കൊല്‍ക്കത്തക്കെതിരായ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ധോണി ആറാം നമ്പറിലിറങ്ങിയത്. ബാക്കിയെല്ലാ മത്സരങ്ങളിലും ഏഴാം നമ്പറിലോ അതിന് മുകളിലോ ആയി ആണ് ഇറങ്ങിയിട്ടുള്ളത്.

ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് പേര് കേട്ടിട്ടുള്ള ധോണി ബാറ്റിങ് ഓര്‍ഡറില്‍ ഇത്രയും താഴേക്കിറങ്ങണോ എന്നുള്ളതാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഇക്കാര്യത്തില്‍ വിശദീകരണവുമായി മുന്‍ ചെന്നൈ താരവും നിലവില്‍ ചെന്നൈയുടെ ബൌളിങ് കോച്ചുമായ ഡ്വെയ്ന്‍ ബ്രാവോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

"ധോണി ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പൊസിഷന്‍ അതാണ്. അതാണ് അദ്ദഹത്തിന്‍റെ സ്ഥാനം. ജഡേജക്കും റായിഡുവിനും ദുബെയ്ക്കുമെല്ലാം കൃത്യമായി അവസരം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ധോണി സ്വയം തീരുമാനിച്ചതാണ് ആ റോള്‍. ആ ഉത്തരവാദിത്തം അദ്ദേഹം സന്തോഷത്തോടെ തന്നെ നിര്‍വഹിക്കുന്നു. കഴിയുന്നത്ര അവസരങ്ങൾ ബാക്കി താരങ്ങള്‍ക്ക് നല്‍കി ഫിനിഷിങ് റോളില്‍ മാത്രമെത്തുകയാണ് ധോണി ഇപ്പോള്‍ ചെയ്യുന്നത്, അതില്‍ അദ്ദേഹം സന്തുഷ്ടനാണ്...'' ബ്രാവോ പറഞ്ഞു.

TAGS :

Next Story