Quantcast

സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് വെള്ളി; ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വദ്ലെജിന് സ്വർണം നേടി

85.71 മീറ്റർ ദൂരമാണ് നീരജ് ചോപ്രക്ക് കണ്ടെത്താനായത്

MediaOne Logo

Web Desk

  • Published:

    1 Sept 2023 7:09 AM IST

Neeraj Chopra
X

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് വെള്ളി. ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വദ്ലെജ് 85.86 മീറ്റർ എറിഞ്ഞ് സ്വർണം നേടി. 85.71 മീറ്റർ ദൂരമാണ് നീരജ് ചോപ്രക്ക് കണ്ടെത്താനായത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഫോം തുടരാൻ നീരജ് ചോപ്രക്കായില്ല. ജർമ്മൻ താരം ജൂലിയൻ വെബർ - 85.04 മീറ്റർ എറിഞ്ഞ് വെങ്കലമെഡൽ നേടി.

പുരുഷന്മാരുടെ ലോങ്ങ് ജംപിൽ എസ് ശ്രീശങ്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.99 മീറ്റർ ദൂരമാണ് ശ്രീശങ്കർ ചാടിയത്. നിലവിലെ ലോക ചാമ്പ്യനായ ഗ്രീസ് താരം മിൽറ്റിയാഡിസ് ടെന്റോഗ്ലോ അവസാന ശ്രമത്തിൽ 8.20 മീറ്റർ ചാടിയാണ് സ്വർണ്ണം നേടിയത്.

ലോക ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു സൂറിച്ച് ഡയമണ്ട് ലീഗ്.


TAGS :

Next Story