Quantcast

''കാക്ക മലര്‍ന്ന് പറക്കുമോ''; ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ശ്രീമതി ടീച്ചര്‍

നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ, ലീഗിന്‍റെ ഒരു വനിതാ നേതാവ് ആദ്യമായി സഭ കാണും.

MediaOne Logo

  • Published:

    12 March 2021 8:44 PM IST

കാക്ക മലര്‍ന്ന് പറക്കുമോ; ലീഗിന്‍റെ  വനിതാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ശ്രീമതി ടീച്ചര്‍
X

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പരിഹാസവുമായി പി.കെ ശ്രീമതി ടീച്ചര്‍. കോഴിക്കോട് സൌത്തിലാണ് മുസ്‍ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിനെയാണ് ലീഗ് ഇത്തവണ തങ്ങളുടെ വിജയസാധ്യതയുള്ള സീറ്റില്‍ തന്നെ മത്സര രംഗത്തിറക്കിയിരിക്കുന്നത്. പാണക്കാട് വെച്ച്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കണമെന്നും അത് വിജയസാധ്യത കൂടുതലുള്ള സീറ്റിലായിരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ, ലീഗിന്‍റെ ഒരു വനിതാ നേതാവ് ആദ്യമായി സഭ കാണും.

എന്നാല്‍ ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ പി കെ ശ്രീമതി ടീച്ചര്‍. ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതി ടീച്ചറുടെ പരിഹാസം. 1957 മുതല്‍ 21 വരെ മുസ്‍ലിം ലീഗിന് വനിതാ എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!- എന്നായിരുന്നു ശ്രീമതി ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

TAGS :

Next Story