Quantcast

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍

ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

MediaOne Logo

  • Published:

    8 March 2021 5:29 PM IST

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍
X

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം അറിയിച്ചത്.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ ഭാഗം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാര്യം സിപിഎം അധ്യാപക സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസർ സർക്കാരിന്‍റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

TAGS :

Next Story