ആസ്ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാലിനെ അട്ടിമറിച്ച് സ്റ്റെഫനോസ്
ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെ വാശിയേറിയ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഗ്രീസിന്റെ സ്റ്റെഫനോസ് സിറ്റ്‌സിപാസ്

21ാം ഗ്രാന്‍ഡ് സ്ലാം എന്ന കിരീടത്തിലേക്ക് റാഫേല്‍ നദാല്‍ ഇനിയും കാത്തിരിക്കണം. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വാശിയേറിയ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഗ്രീസിന്റെ സ്റ്റെഫനോസ് സിറ്റ്‌സിപാസ്. അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തിലാണ് ലോക രണ്ടാം നമ്പര്‍ താരമായ റാഫേലിനെ സ്റ്റെഫാനോസ് അട്ടിമറിച്ചത്. സ്‌കോര്‍: 3-6, 2-6,7-6-6-4,7-5. ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും പൊരുതിയാണ് തുടര്‍ച്ചയായി മൂന്ന് സെറ്റ് സ്വന്തമാക്കി സ്റ്റെഫാനോസിന്റെ തിരിച്ചുവരവ്. ഒരു ഗ്രാന്‍ഡ് സ്ലാമില്‍ ആദ്യ രണ്ട് സെറ്റ് പിന്നിലായിട്ടും റാഫേല്‍ നദാലിനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് സ്റ്റെഫനോസ്. സെമി ഫൈനലില്‍ റഷ്യയുടെ ഡാനിയേല്‍ മെദ് വദേവാണ് സ്റ്റെഫനോസിന്റെ എതിരാളി.
It's your moment @steftsitsipas 🙌
— #AusOpen (@AustralianOpen) February 17, 2021
An #AusOpen semifinalist once more 👊 #AO2021 pic.twitter.com/ZgLCUxBTbY
Adjust Story Font
16

