സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി കാപ്പിറ്റല്‍സില്‍
ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 2.2 കോടിക്കാണ് സ്മിത്ത് ഡല്‍ഹിയിലെത്തുന്നത്.

ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 2.2 കോടിക്കാണ് സ്മിത്ത് ഡല്‍ഹിയിലെത്തുന്നത്. സ്മിത്തിനായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നെങ്കിലും 2.2 കോടിക്ക് ഡല്‍ഹി കാപ്പിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് സ്മിത്തിരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെ ഒരു ഘട്ടത്തില്‍ നയിച്ചിരുന്ന സ്മിത്തിനെ ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ മികച്ച നീക്കങ്ങളുമായി ഈ വര്‍ഷം സ്മിത്ത് കളം നിറഞ്ഞതാണ് ഒരിക്കല്‍ കൂടി സ്മിത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം. മലയാളി താരം സഞ്ജു വി സാംസണാണ് ഇക്കുറി രാജസ്ഥാനെ നയിക്കുന്നത്.
Next Story
Adjust Story Font
16

