മേൽശാന്തിമാരുടെ ക്രിക്കറ്റ് കളിയ്ക്കു പിറകിലെന്ത്......?
എന്തിനായിരുന്നു മാളികപ്പുറത്തെ താമസസ്ഥലത്തിനു സമീപം പിച്ചാക്കി മാറ്റിയതെന്നതിന് കൃത്യമായ ഉത്തരമുണ്ട് ഇരുവർക്കും

ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മേൽശാന്തിമാർ ചെയ്യേണ്ട കാര്യമല്ല ഇതൊന്നുമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇതിന് പിന്നിൽ ഒരു കാര്യമുണ്ട്.
കഴിഞ്ഞ ദിവസമാണ് ശബരിമല മേൽശാന്തി ശങ്കരൻ പോറ്റിയും മാളികപ്പുറം മേൽശാന്തി റെജിൽ നമ്പൂതിരിയും ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു ഇവരുടെ ക്രിക്കറ്റ് കളി. റെജിൽ സമ്പൂതിരി ബാറ്റു ചെയ്യുന്നു. ശങ്കരൻ പോറ്റി ബൗളിങും. വളരെ രസകരമായ ഒരു വീഡിയോ. എന്നാൽ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ എതിർത്തും അനുകൂലിച്ചുമൊക്കെ നിരവധി കമന്റുകളെത്തി.
പുറപ്പെടാ ശാന്തിമാരാണ് രണ്ടുപേരും. എന്തിനായിരുന്നു മാളികപ്പുറത്തെ താമസസ്ഥലത്തിനു സമീപം പിച്ചാക്കി മാറ്റിയതെന്നതിന് കൃത്യമായ ഉത്തരമുണ്ട് ഇരുവർക്കും. "ശാരീരിക അധ്വാനമില്ലാത്തതിനാൽ തന്നെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സാധാരണഗതിയിൽ യോഗയും നടത്തവുമൊക്കെയായിരുന്നു ചെയ്യാറ്.
എന്നാൽ സാധാരണ നടക്കാറുള്ള ഇടങ്ങളിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങി. നടത്തവും മുടങ്ങി. ഇങ്ങനെയാണ് ക്രിക്കറ്റ് കളിയ്ക്കാൻ തീരുമാനിച്ചത്''- ഇരു മേൽശാന്തിമാരും
പറഞ്ഞു. റെജിൽ നന്പൂതിരിയുടെ ഫേസ് ബുക്കിലായിരുന്നു ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. വളരെ വേഗത്തിൽ ഇത് ഷെയർ ചെയ്തു പോയി. അങ്ങനെയാണ് ദൃശ്യങ്ങൾ
വൈറലായതും. മേൽശാന്തിമാർക്കെതിരെ കമന്റുകളെത്തിയതും.
Adjust Story Font
16

