Quantcast

ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ കരുത്തന്‍ വരും: മുല്ലപ്പള്ളി

പി സി ചാക്കോ സുധാകരനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുല്ലപ്പള്ളി രമചന്ദ്രന്‍

MediaOne Logo

  • Published:

    18 March 2021 7:42 AM IST

ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ കരുത്തന്‍ വരും: മുല്ലപ്പള്ളി
X

മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മടത്തെ കുറിച്ച് കെ സുധാകരന്‍ തന്നോട് മനസ് തുറന്ന് സംസാരിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി സി ചാക്കോ സുധാകരനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണ്. കെ സുധാകരനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ മീഡിയവണിനോട് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ല. കോൺ​ഗ്രസ് വിടാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് താൻ യാതൊരു വിലയും നൽകുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.

അതേസമയം ധർമടത്ത് മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരൻ പ്രതികരിച്ചു. താനാരോടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

ധർമടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ നൽകാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം പിൻവലിച്ചതെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story