തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും
പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. പി സി സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .അഞ്ചു തവണ മത്സരിച്ചവർ ഒഴിയണമെന്ന് വി എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് വി എം സുധീരൻ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നു.
Next Story
Adjust Story Font
16

