Quantcast

മുല്ലപ്പെരിയാർ; കേരള-തമിഴ്നാട് സർക്കാരുകൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി

MediaOne Logo

  • Updated:

    2021-03-19 02:54:41.0

Published:

19 March 2021 12:26 PM IST

മുല്ലപ്പെരിയാർ; കേരള-തമിഴ്നാട് സർക്കാരുകൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു
X

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയില്‍ കേന്ദ്രസർക്കാരിനും കേരള-തമിഴ്നാട് സർക്കാരുകൾക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പാട്ടക്കരാർ റദ്ദാക്കണമെന്ന ഹരജിയും പരിഗണിക്കും.

അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തര്‍ സംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

TAGS :

Next Story