Quantcast

സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചേക്കും; ഇ ശ്രീധരൻ പാലക്കാട്

കഴക്കൂട്ടത്ത് ടി പി സെൻകുമാറോ പുതുമുഖമോ സ്ഥാനാർഥിയാകും

MediaOne Logo

  • Published:

    11 March 2021 8:51 AM IST

സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചേക്കും; ഇ ശ്രീധരൻ പാലക്കാട്
X

ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് തൃശൂരിൽ ചേരും. മുതിർന്ന നേതാക്കളുടെ മണ്ഡലം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരരംഗത്തുണ്ടാകില്ല. കഴക്കൂട്ടത്ത് ടി പി സെൻകുമാറോ പുതുമുഖമോ സ്ഥാനാർഥിയാകും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കാന്‍ സാധ്യത. ഇ ശ്രീധരൻ പാലക്കാട് സ്ഥാനാര്‍ഥിയാകും. നേമത്ത് കുമ്മനം രാജശേഖരനും കോന്നിയില്‍ സുരേന്ദ്രനും മത്സരിക്കും. എം ടി രമേശിനെ കോഴിക്കോട് നോര്‍ത്തിലാണ് പരിഗണിക്കുന്നത്. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ സഭക്ക് കൂടി താത്പര്യമുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക വിലയിരുത്താൻ ഈ മാസം 12ന് കേന്ദ്ര നേതൃത്വം സ്ക്രീനിങ് കമ്മിറ്റി ചേരും.

TAGS :

Next Story