Quantcast

കരിയറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍; വരവറിയിച്ച് സൂര്യകുമാര്‍ യാദവ്

ഫോര്‍മാറ്റിലെ മികച്ച ബൌളര്‍മാരില്‍ ഒരാളായ ആര്‍ച്ചറുടെ ഒരു ബൌണ്‍സര്‍ സിക്സര്‍ പറത്തി സൂര്യ തന്‍റെ വരവറിയിച്ചു

MediaOne Logo

  • Published:

    18 March 2021 7:37 PM IST

കരിയറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍; വരവറിയിച്ച് സൂര്യകുമാര്‍ യാദവ്
X

കാലങ്ങളായി ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്ന ചോദ്യമാണ് സൂര്യകുമാര്‍ യാദവ് എന്തുകൊണ്ട് അന്താരാഷ്ട്ര ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുന്നില്ല എന്ന്. ഏറെക്കാലം ഫസ്റ്റ് ക്ലാസ് കരിയറിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും തന്‍റെ കഴിവ് തെളിയിച്ച സൂര്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ടീമില്‍ ഇടം പിടിച്ചത്.

രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ സൂര്യക്കായില്ല. മൂന്നാം മത്സരത്തില്‍ ടീമില്‍ ഇടം നേടാനും അദ്ദേഹത്തിനായില്ല. പക്ഷെ, നാലാം മത്സരത്തില്‍ ടീമില്‍ ഇടം നേടുകയും അന്താരാഷ്ട്ര മത്സത്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി ഏവരെയും അമ്പരപ്പിക്കുകയും ചെയ്തു സൂര്യ.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ പുറത്തായതോടെ നായകന്‍ വിരാട് കോഹ്‍ലിക്ക് പകരമാണ് സൂര്യകുമാര്‍ വണ്‍ ഡൌണ്‍ ഇറങ്ങുന്നത്. ഫോര്‍മാറ്റിലെ മികച്ച ബൌളര്‍മാരില്‍ ഒരാളായ ആര്‍ച്ചറുടെ ഒരു ബൌണ്‍സര്‍ സിക്സര്‍ പറത്തി സൂര്യ തന്‍റെ വരവറിയിച്ചു.

TAGS :

Next Story