Quantcast

'സ്വപ്നയുടെ മൊഴി വെളിപ്പെടുത്തി'; കസ്റ്റംസ് കമ്മീഷണര്‍ക്ക് എ.ജിയുടെ നോട്ടീസ്

കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാവ് കൂടിയായ കെ.ജെ ജേക്കബ് ഒരു സാങ്ഷന്‍ പെറ്റീഷന്‍ എ.ജിക്ക് മുമ്പാകെ നല്‍കിയിരുന്നു. തുടര്‍ന്നാണ് എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നേട്ടീസ് അയച്ചിരിക്കുന്നത്

MediaOne Logo

  • Published:

    9 March 2021 1:53 PM IST

സ്വപ്നയുടെ മൊഴി വെളിപ്പെടുത്തി; കസ്റ്റംസ് കമ്മീഷണര്‍ക്ക് എ.ജിയുടെ നോട്ടീസ്
X

കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടീസയച്ചു. സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്ന് കാട്ടിയാണ് നോട്ടീസ്. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാവ് കൂടിയായ കെ.ജെ ജേക്കബ് ഒരു സാങ്ഷന്‍ പെറ്റീഷന്‍ എ.ജിക്ക് മുമ്പാകെ നല്‍കിയിരുന്നു. തുടര്‍ന്നാണ് എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നേട്ടീസ് അയച്ചിരിക്കുന്നത്.

സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്നത് തന്നെയാണ് നോട്ടീസിലെ പ്രധാന വിഷയം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കാമെന്ന നിബന്ധനിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത് കോടതിയലക്ഷ്യമാണ്. അതുകൊണ്ട് കസ്റ്റംസ് കമ്മീഷ്ണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സാങ്ഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നോട്ടീസയച്ചത്.

TAGS :

Next Story