Light mode
Dark mode
പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കാൽമുട്ട് വേദന എന്നിവ കാണപ്പെടാറുണ്ട്
നടുവേദന പലപ്പോഴും ഉണ്ടാകുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ തേയ്മാനം മൂലമാണ്
ഒരേയിരിപ്പ് ഇരിക്കുന്നതിന്റെയും ശാരീരികാധ്വാനം കുറയുന്നതിന്റെയും അനന്തരഫലമാണ് നടുവേദന
രാത്രി ഉറക്കമില്ലാത്തതും പകൽ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും
ഒരേയിരിപ്പ് ഇരിക്കുന്നത് നേരത്തെ മരണത്തെ ക്ഷണിച്ചു വരുത്തലാകുമെന്നും പഠനങ്ങളുണ്ട്
ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളിലാണ് ഈ പ്രശ്നം നിലവിൽ കൂടുതലായി കണ്ടുവരുന്നത്
മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം