Quantcast

അംബാനിയോട് മുട്ടാൻ ഇപ്പോഴില്ല;5 ജി സ്‌പെക്ട്രത്തിൽ വിശദീകരണവുമായി അദാനി

നിരവധി കമ്പനികളുടെ കൂട്ടത്തിൽ തങ്ങളും അപേക്ഷകരാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    11 July 2022 2:16 PM GMT

അംബാനിയോട് മുട്ടാൻ ഇപ്പോഴില്ല;5 ജി സ്‌പെക്ട്രത്തിൽ വിശദീകരണവുമായി അദാനി
X

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടത്തുന്ന 5ജി സ്‌പെക്ട്ര ലേലത്തിൽ പങ്കെടുക്കാൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയിരുന്നു. അദാനി ഗ്രൂപ്പും ടെലികോം മേഖലയിലേക്ക് കടന്നു വരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

കൺസ്യൂമർ മൊബിലിറ്റി മേഖലയിലേക്ക് തൽക്കാലത്തേക്ക് കടക്കില്ലെന്നാണ് അദാനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ജിയോയുടേയും മറ്റ് ടെലികോം കമ്പനികളുടേയും മാതൃകയിൽ ജനങ്ങൾക്ക് നേരിട്ട് 5ജി സേവനം അദാനി ഗ്രൂപ്പ് നൽകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സർക്കാറിൽ നിന്നും 5ജി സ്‌പെക്ട്രം വാങ്ങി കൂടുതൽ സുരക്ഷയുള്ള സ്വകാര്യ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ഇന്ത്യ അടുത്തതലമുറ 5ജി നെറ്റ്‌വർക്ക് നടപ്പാക്കാൻ ഒരുങ്ങുകയാണ്. നിരവധി കമ്പനികളുടെ കൂട്ടത്തിൽ തങ്ങളും അപേക്ഷകരാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ സുരക്ഷയുള്ള 5ജി സ്വകാര്യ നെറ്റ്‌വർക്കുകൾ നൽകുന്നതിനാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

TAGS :
Next Story