Quantcast

സമ്മതിക്കുന്നു... ഐഫോൺ 14 സീരീസിന് പ്രശ്‌നമുണ്ടെന്ന് സമ്മതിച്ച് ആപ്പിൾ

പോപ്പ്-അപ്പ് സന്ദേശം വന്നുകഴിഞ്ഞാൽ സ്മാർട് ഫോൺ പൂർണമായും സ്റ്റെക്കാകും

MediaOne Logo

Web Desk

  • Published:

    17 Oct 2022 3:12 PM GMT

സമ്മതിക്കുന്നു... ഐഫോൺ 14 സീരീസിന് പ്രശ്‌നമുണ്ടെന്ന് സമ്മതിച്ച് ആപ്പിൾ
X

പുതുതായി പുറത്തിറക്കിയ ഐഫോൺ സീരീസ് ഹാൻഡ്‌സെറ്റുകൾക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് ആപ്പിൾ. ഐഒഎസ് 16ന്റെ സിം ബഗ് ഐഫോൺ 14 ഉപയോക്താക്കളെ ബാധിക്കുന്നതായാണ് ആപ്പിൾ സമ്മതിച്ചത്. ഐഫോൺ 14 സീരീസിന്റെ ഹാൻഡ്‌സെറ്റുകളിൽ 'സിം പിന്തുണയ്ക്കുന്നില്ല' എന്ന ഒരു സന്ദേശം വരുന്നുണ്ടെന്നാണ് ആപ്പിൾ സമ്മതിച്ചതെന്ന് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പോപ്പ്-അപ്പ് സന്ദേശം വന്നുകഴിഞ്ഞാൽ സ്മാർട് ഫോൺ പൂർണമായും സ്റ്റെക്കാകും. പ്രശ്നം അന്വേഷിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഹാർഡ്വെയർ പ്രശ്നമൊന്നുമല്ലെന്നും സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളോട് നിർദേശിക്കുകയും ചെയ്തു.

നേരത്തേ, മറ്റൊരു ബഗ് ആപ്പിൾ പരിഹരിച്ചിരുന്നു. ഇത് ചില ഉപഭോക്താക്കളെ പുതിയ ഐഫോൺ 14 ഹാൻഡ്‌സെറ്റുകൾ ആക്ടിവേറ്റ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഐഒഎസ് 16.0.1 അപ്ഡേറ്റ് വഴി പുതിയ ഐഫോൺ ഉപയോക്താക്കൾ നേരിടുന്ന ആക്ടിവേഷൻ അല്ലെങ്കിൽ മൈഗ്രേഷൻ പ്രശ്‌നങ്ങളാണ് പരിഹരിച്ചത്.

TAGS :
Next Story