Quantcast

സ്മാർട് ഫോൺ വിപണിയിൽ ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാമത്

ഐഫോൺ 13 സീരീസ് പുറത്തിറങ്ങിയതും ആപ്പിളിന് രക്ഷയായി

MediaOne Logo

Web Desk

  • Published:

    1 Nov 2021 5:13 PM GMT

സ്മാർട് ഫോൺ വിപണിയിൽ ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാമത്
X

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനിയായ ഷഓമിയെ പിന്നിലാക്കി ആപ്പിൾ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിയായ സാംസങ് തന്നെയാണ് ഒന്നാമത്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4.92 കോടി സ്മാർട് ഫോണുകൾ വിൽക്കുകയും 14 ശതമാനം വളർച്ച നേടുകയും ചെയ്താണ് ആപ്പിൾ രണ്ടാം സ്ഥാനത്തെത്തിയത്. ഐഫോൺ 13 സീരീസ് പുറത്തിറങ്ങിയതും ആപ്പിളിന് രക്ഷയായി.

4.4 കോടി ഫോണുകൾ വിൽപന നടത്തി 14 ശതമാനം വിപണി വിഹിതവുമായി ഷഓമിയാണ് മൂന്നാം സ്ഥാനത്ത്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഐഫോൺ 13 ന്റെ വിൽപന സജീവമായിരുന്നു. ഐഫോൺ 13 സീരീസിന്റെ മുൻകൂർ ഓർഡറുകൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആപ്പിളിന് റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപന വർധിപ്പിക്കാൻ കഴിഞ്ഞെന്നും റിസർച്ച് അനലിസ്റ്റ് ലെ ഷുവാൻ ച്യൂ പറഞ്ഞു.

രണ്ടോ മൂന്നോ വർഷം പഴക്കമുള്ള ഐഫോണുകൾ ഉപയോഗിക്കുന്നവരെല്ലാം മികച്ച ക്യാമറകൾ, ബാറ്ററി ലൈഫ്, 5ജി എന്നിവയ്ക്കായി പുതിയ ഹാൻഡ്‌സെറ്റുകൾ വാങ്ങാൻ തയാറാകുകയായിരുന്നു. മൂന്നാം പാദത്തിൽ 21 ശതമാനം വിഹിതവുമായി 6.94 കോടി ഫോണുകൾ വിൽപന നടത്തിയ സാംസങ് ആണ് ഒന്നാമത്. കഴിഞ്ഞ പാദങ്ങളിലും സാംസങ് തന്നെയായിരുന്നു ഒന്നാമത്.

എന്നാൽ, മൊത്തം ആൻഡ്രോയിഡ് ഫോണുകളുടെ കയറ്റുമതി 9 ശതമാനം കുറഞ്ഞുവെന്ന് പ്രിൻസിപ്പൽ അനലിസ്റ്റ് ബെൻ സ്റ്റാന്റൺ പറഞ്ഞു. ഗാലക്സി എ സീരീസ് ഹാൻഡസെറ്റുകളുടെ വിതരണത്തിൽ സാംസങ് ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഷഓമിയുടെ ചില ഉൽപന്നങ്ങൾക്കും വിതരണത്തിൽ പ്രതിസന്ധിയുണ്ട്.

മൂന്നാം പാദത്തിൽ സാംസങ് 30 ലക്ഷത്തിലധികം ഫോൾഡബിൾ ഹാൻഡ്‌സെറ്റുകളാണ് വിറ്റത്. ഗാലക്‌സി ഇസഡ് ഫ്‌ലിപ്3, ഫോൾഡ്3 എന്നിവയുടെ വിപണി മുന്നേറ്റം ശ്രദ്ധേയമാണെന്നും വിദഗ്ധർ പറയുന്നു.

TAGS :
Next Story