Quantcast

സിരി ഇനി പഴയത് പോലെ പറഞ്ഞാൽ കേൾക്കുമോ?; അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിള്‍

എഐ സംവിധാനങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് യൂസറുമായുള്ള സംഭാഷണത്തില്‍ മനുഷ്യസ്പര്‍ശം കൂടുതൽ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-01-22 13:21:58.0

Published:

22 Jan 2026 6:46 PM IST

സിരി ഇനി പഴയത് പോലെ പറഞ്ഞാൽ കേൾക്കുമോ?; അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിള്‍
X

ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ ഹേയ് സിരിയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനി. കേവലമൊരു വോയിസ് അസിസ്റ്റന്റ് എന്ന നിലയില്‍ നിന്ന് യൂസറിന്റെ സംസാരത്തിനും ആഖ്യാനശൈലിക്കുമനുസരിച്ച് മനുഷ്യസമാനമായ രീതിയില്‍ പെരുമാറുന്ന എഐ ചാറ്റ്‌ബോട്ടിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് സിരി.

പുതിയ അഴിച്ചുപണിയോടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടേയും ഗൂഗ്‌ളിന്റെ ജെമിനിയുടെയും നിലവാരത്തിലേക്ക് സിരിയെ വളര്‍ത്തിയെടുക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതോടെ, ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ മറുപടി പറയുന്ന ചാറ്റ്‌ബോട്ട് ശരാശരി ആപ്പിള്‍ യൂസര്‍മാര്‍ക്കും ലഭ്യമാകും.

പുതിയ സംവിധാനത്തിന്റെ സൗകര്യങ്ങള്‍

നിലവില്‍ ലോകമൊന്നടങ്കം അംഗീകരിക്കപ്പെടുകയും ജനപ്രീതി ലഭിച്ചതുമായി എഐ ചാറ്റ്‌ബോട്ടുകളുമായി കിടപിടിക്കുന്ന നിലയിലേക്ക് പുതിയ അപ്‌ഡേഷനിലൂടെ ആപ്പിളിന്റെ സിരിക്ക് സാധിക്കും. കാംപോസ് എന്ന നാമകരണം ചെയ്യപ്പെട്ട ചാറ്റ്‌ബോട്ട് അധികം വൈകാതെ ഐ ഫോണ്‍, ഐ പാഡ്, മാക്ക് ഉപകരണങ്ങളില്‍ ലഭ്യമാകുമെന്നാണ് വിവരം.

അലാറം സെറ്റ് ചെയ്യുക, സന്ദേശങ്ങള്‍ അയക്കുക എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വര്‍ഷങ്ങളായി കമ്പനി പ്രൊവൈഡ് ചെയ്തിരിക്കുന്ന സംവിധാനമാണ് ഹേയ് സിരി. എഐ സംവിധാനങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് യൂസറുമായുള്ള സംഭാഷണത്തില്‍ മനുഷ്യസ്പര്‍ശം കൂടുതൽ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം.

ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഉപകാരമാകും?

പുതിയ കാലത്ത് ഏറെ ജനപ്രീതിയാര്‍ജിച്ച ജെമിനി, ചാറ്റ് ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളുടേതിന് സമാനമായി നിരവധി സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ആപ്പിളിന്റെ പുതിയ അപ്‌ഡേഷന്‍.

പ്രധാനമായും,

* ചാറ്റ് സ്റ്റൈല്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ സ്വാഭാവികമായ ഇടപെടലും പ്രതികരണവും

* ഉള്ളടക്കത്തെ കുറിച്ചുള്ള ജാഗ്രത, വ്യക്തവും പ്രസക്തവുമായ മറുപടി

പുതിയ അപ്‌ഡേഷന്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെങ്കിലും വര്‍ഷാവസാനത്തോടെ യൂസര്‍മാരിലേക്കെത്തുമെന്നാണ് സൂചനകള്‍. അപ്‌ഡേഷനെ കുറിച്ച് പുറത്തുവരുന്ന സൂചനകള്‍ക്ക് പിന്നാലെ ടെക്ക് ഇന്‍ഡസ്ട്രിയില്‍ ചൂടുപിടിച്ചിരിക്കുകയാണ് സിരിയുടെ ഭാവമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍.

TAGS :
Next Story