Quantcast

സ്‌മാർട്ട്‌ഫോണുകൾക്ക് 50 ശതമാനം വരെ കിഴിവ്; കിടിലൻ ഓഫറുകളുമായി ക്രോമ സ്‌മാർട്ട്‌ഫോൺ കാർണിവൽ സെയിൽ

ടാറ്റ നെക്‌സോൺ ഇവി കാറും റിവാംപ് മോട്ടോ ഇലക്‌ട്രിക് ബൈക്കുകളും നേടാനുള്ള അവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    5 Feb 2023 9:22 AM GMT

സ്‌മാർട്ട്‌ഫോണുകൾക്ക് 50 ശതമാനം വരെ കിഴിവ്; കിടിലൻ ഓഫറുകളുമായി ക്രോമ സ്‌മാർട്ട്‌ഫോൺ കാർണിവൽ സെയിൽ
X

സ്‌മാർട്ട്‌ഫോൺ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഇവന്റാണ് ക്രോമ സ്‌മാർട്ട്‌ഫോൺ കാർണിവൽ സെയിൽ. ഇത്തവണത്തെ വിൽപ്പന എന്നത്തേക്കാളും വലുതും മികച്ചതും ആയിരിക്കുമെന്നാണ് വാഗ്ദാനം. ആവേശകരമായ ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ മോഡലുകൾക്ക് 50 ശതമാനം വരെ കിഴിവ്, പതിനായിരം രൂപ വിലമതിക്കുന്ന ബെനിഫിറ്റ് വൗച്ചറുകൾ എന്നിവ വിൽപ്പനയുടെ പ്രധാന സവിശേഷതകളാണ്.

കൂടാതെ ഒരു ടാറ്റ നെക്‌സോൺ ഇവി കാറും റിവാംപ് മോട്ടോ ഇലക്ട്രിക് ബൈക്കുകളും നേടാനുള്ള അവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കാർണിവലിൽ സ്മാർട്ട് ഫോൺ വാങ്ങാനാണ് പദ്ധതിയെങ്കിൽ നിങ്ങൾക്കുള്ള മികച്ച ഓപ്‌ഷനുകൾ ഇതാ:-

ഓപ്പോ എ78 5ജി (18,999 രൂപ)

ഓപ്പോ എ78 5ജി മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും. ക്രോമ സ്‌മാർട്ട്‌ഫോൺ കാർണിവൽ വിൽപനയിൽ 18,999 രൂപക്ക് ഫോൺ ലഭ്യമാകും. 21,999 രൂപയാണ് ഇതിന്റെ യാഥാർത്ഥവില. ഒരു മീഡിയടെക് ഡിമെൻസിറ്റി 700 പ്രൊസസറിലും 8 ജിബി റാമിലുമാണ് ലഭ്യമാവുക. മൾട്ടിടാസ്‌ക് ചെയ്യാനും ആപ്പുകൾ സുഗമമായി പ്രവർത്തിപ്പിക്കാനും എ78 5ജിയിലൂടെ ഉറപ്പാണ്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് ഡിസ്‌പ്ലേ ഫോണിന് മികച്ച ഒരു അനുഭവമായിരിക്കും നൽകുക. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ മെയിൻസെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഉൾപ്പെടുന്നു.

സെൽഫികൾക്കായി 8 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. സിഐടിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവും 750 രൂപ വരെ ഡിസ്‌കൗണ്ടും ലഭിക്കും.

റെഡ്‌മി നോട്ട് 11എസ്‌

ആകർഷകമായ ഫീച്ചറുകളുള്ള ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട്‌ഫോണിനായാണോ തിരയുന്നത്. എങ്കിൽ, റെഡ്‌മി നോട്ട് 11എസ്‌ നല്ലൊരു ഓപ്‌ഷനാണ്. ക്രോമ സ്‌മാർട്ട്‌ഫോൺ കാർണിവൽ വിൽപനയ്‌ക്കിടെ 15,999 രൂപക്ക് ഫോൺ സ്വന്തമാക്കാം. 19,999 ആണ് ശരിയായ വില. ശക്തമായ മീഡിയടെക് ഹീലിയോ എ25 പ്രൊസസറും 6 ജിബി റാമും റെഡ്മി നോട്ട് 11 എസിനുണ്ട്. 90Hz പുതുക്കൽ നിരക്കുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിന്റെ ആകർഷണം.

ഓപ്പോ എഫ്‌ 19എസ്‌

ഓപ്പോ എഫ്‌ 19എസ്‌ കുറഞ്ഞ വിലയിൽ ലഭ്യമാകും. 22,999 രൂപ വിലയുള്ള ഫോൺ 16,490 രൂപക്കാണ് ലഭ്യമാവുക. 60എച്ച്‌സി റിഫ്രഷ് റേറ്റ് ഉള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രൊസസറും മൾട്ടിടാസ്‌കിങ് സുഗമമാക്കും.

വൺപ്ലസ് 10പ്രോ 5ജി

വൺപ്ലസ് 10 പ്രോ 5 ജിയാണ് സെയിലിന്റെ മറ്റൊരു ആകർഷണം. 61,999 രൂപയ്ക്കാണ് ഫോൺ ലഭ്യമാവുക. 66,999 രൂപയാണ് യഥാർത്ഥ വില. ശക്തമായ Qualcomm Snapdragon 8 Gen 1 പ്രൊസസർ, അതിശയിപ്പിക്കുന്ന QHD+ AMOLED ഡിസ്‌പ്ലേ, 48 മെഗാപിക്സൽ, 50 മെഗാപിക്സൽ ലെൻസുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് വൺപ്ലസിന്റെ മുൻനിര സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സെയിലിന്റെ സമയത്ത് 6000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും.

റെഡ്‌മി നോട്ട് 12 പ്രോ 5ജി

21,999 രൂപയുടെ റെഡ്‌മി നോട്ട് 12 പ്രോ 5ജി 19,999 രൂപക്ക് ലഭ്യമാകും. 6.67 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120Hz പുതുക്കൽ നിരക്കുമുള്ള ഫോണിന്റെ ഡിസ്പ്ലെ മികച്ച കാഴ്ചാനുഭവം സമ്മാനിക്കും. ശക്തമായ Qualcomm Snapdragon 4 Gen 1 പ്രൊസസറും 6GB റാമും പ്രത്യേകതയാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഹൈബ്രിഡ് മെമ്മറി കാർഡ് സ്ലോട്ടും (1TB വരെ) ഫോണിന്റെ മാറ്റുകൂട്ടുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും.

TAGS :
Next Story