Quantcast

25 ഡോളറിന്റെ ഉപകരണം കൊണ്ട് ഹാക്കിങ്; മസ്‌കിന്റെ സ്റ്റാർലിങ്ക് ഇൻറർനെറ്റിന്റെ പിഴവ് തുറന്നുകാട്ടി ഗവേഷകൻ

ഭ്രമണപഥത്തിൽ 3,000ത്തിലധികം ചെറിയ ഉപഗ്രഹങ്ങൾ നിക്ഷേപിച്ച്, ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് 36 രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റ് കവറേജ് നൽകിക്കൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    14 Aug 2022 3:41 AM GMT

25 ഡോളറിന്റെ ഉപകരണം കൊണ്ട് ഹാക്കിങ്; മസ്‌കിന്റെ സ്റ്റാർലിങ്ക് ഇൻറർനെറ്റിന്റെ പിഴവ് തുറന്നുകാട്ടി ഗവേഷകൻ
X

25 ഡോളറിന് വീട്ടിൽ നിർമിച്ച ഉപകരണവുമായി സൈബർ സുരക്ഷാ ഗവേഷകൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇൻറർനെറ്റ് സംവിധാനം ഹാക്ക് ചെയ്തു. ബെൽജിയൻ സുരക്ഷാ ഗവേഷകനായ ലെന്നെർ വൗട്ടേഴ്‌സാണ് സ്റ്റാർലിങ്ക് യൂസർ ടെർമിനൽ അല്ലെങ്കിൽ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ച സാറ്റലൈറ്റ് ഡിഷുകൾ ആദ്യമായി ഹാക്ക് ചെയ്തത്. യു.എസ് ലാസ് വേഗസിലെ ബ്ലാക് ഹാറ്റ് സെക്യൂരിറ്റി കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വീട്ടിൽ നിർമിച്ച സർക്യൂട്ട് ബോർഡ് അല്ലെങ്കിൽ മോഡ്ചിപ്പ് ഉപയോഗിച്ച്, സ്റ്റാർലിങ്ക് ഡിസ്‌കിലേക്ക് ഹാക്കർ ആക്‌സസ് നേടുകയും കമ്പനിയുടെ നെറ്റ്വർക്കിൽ കയറുകയുമായിരുന്നു.

ഭ്രമണപഥത്തിൽ 3,000ത്തിലധികം ചെറിയ ഉപഗ്രഹങ്ങൾ നിക്ഷേപിച്ച്, ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് 36 രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റ് കവറേജ് നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിനെയാണ് ചെറു ഉപകരണം കൊണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. 2018 മുതൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്കിന്റെ യുക്രൈയിനിലെ ഇൻറർനെറ്റ് സംവിധാനം റഷ്യ താളംതെറ്റിക്കുന്നത് തടഞ്ഞതായി ഇലോൺ മസ്‌ക് മുമ്പ് പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് ഒരു പാട് ഭീഷണികൾ സ്റ്റാർലിങ്കിന് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കൺസ്റ്റലേഷനാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്ക് സംവിധാനത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്. സാറ്റലൈറ്റുകൾ, ഇൻറർനെറ്റ് കൺക്ഷൻ നൽകുന്ന ഗേറ്റ്‌വേകൾ, യൂസർ ടെർമിനലുകൾ അഥവാ ഡിഷുകൾ.

cyber security researcher hacked Elon Musk's Starlink Internet system with a $25 home-made device.

TAGS :
Next Story