Quantcast

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ടോ? നാലു കാര്യങ്ങൾ സൂക്ഷിക്കുക

ആധികാരികതയുള്ളതും ഇല്ലാത്തതുമായ ദശലക്ഷക്കണക്കിന് ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്‌റ്റോറിലുള്ളത്

MediaOne Logo

Web Desk

  • Published:

    27 Sep 2022 4:48 PM GMT

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ടോ? നാലു കാര്യങ്ങൾ സൂക്ഷിക്കുക
X

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ആൻഡ്രോയിഡ് ഫോൺ ഉപഭോക്താവാണോ നിങ്ങൾ. എങ്കിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യും മുമ്പ് ഈ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടിയേക്കും. ആധികാരികതയുള്ളതും ഇല്ലാത്തതുമായ ദശലക്ഷക്കണക്കിന് ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്‌റ്റോറിലുള്ളത്.

ആപ്പ് പെർമിഷനുകൾ നോക്കുക

ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, അതിന്റെ ഉപയോഗം അനുസരിച്ചുള്ള അനുമതികൾ ആവശ്യപ്പെടും. ഉദാഹരണത്തിന് ഫോട്ടോ എഡിറ്റിങ് ആപ്പാണ് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നതെങ്കിൽ സ്‌റ്റോറേജ് സ്‌പേസ്, കാമറ, മൈക്രോഫോൺ, ഫോട്ടോ ഗ്യാലറി എന്നിവയിലേക്കുള്ള അനുമതി ഈ ആപ്പിന് നൽകേണ്ടിവരും. നിങ്ങളുടെ വ്യക്തി വിവരങ്ങൾ, കോൺടാക്ടുകൾ തുടങ്ങിയ അസാധാരണ അനുമതി ചോദിക്കുന്ന ആപ്പുകളെ കരുതിയിരിക്കുക.

റിവ്യൂ പരിശോധിക്കുക

ആപ്പുകൾ ഡൗൺലോഡ് ചെയ്യും മുമ്പ് അവയുടെ റിവ്യൂ കൃത്യമായി വായിച്ചുനോക്കുക. ആപ്പുകൾ ഉപയോഗിച്ചവരുടെ അനുഭവം നമുക്ക് ഏറെ ഗുണം ചെയ്യുന്നു.

എത്രപേർ ഡൗൺലോഡ് ചെയ്തുവെന്ന് നോക്കുക

അപകടകരമായ ആപ്പുകൾ നിരവധി പേർ ഡൗൺലോഡ് ചെയ്യാൻ സാധ്യതയില്ല. അതിനാൽ അത്യാവശം ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകൾ തിരഞ്ഞെടുക്കുക. എന്നാൽ ആപ്പ് ഇറങ്ങി കുറച്ചു ദിവസത്തിനകം വൻ ഡൗൺലോഡ് അവകാശപ്പെടുന്ന ആപ്പുകളെ സൂക്ഷിക്കണമെന്നാണ് വാർമെൻഹവർ പറയുന്നത്.

ഡിസ്‌ക്രിപ്ഷൻ സൂക്ഷ്മമായി വായിക്കുക

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ എല്ലാ ആപ്പുകൾക്കും ഡിസ്‌ക്രിപ്ഷൻ അഥവാ അടിക്കുറിപ്പുണ്ടാകും. ആപ്പ് നിർമാതാവിനെ കുറിച്ചടക്കമുള്ള ഈ വിവരങ്ങൾ സൂക്ഷമമായി വായിച്ചുവേണം അവ ഡൗൺലോഡ് ചെയ്യാൻ. നിർമാതാവിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ അവർ നിർമിച്ച മറ്റു ആപ്പുകളും കണ്ടെത്താനാകും. വിശ്വസനീയ നിർമാതാക്കളുടെ ആപ്പുകൾ മാത്രം തിരഞ്ഞെടുക്കുക.

Do you download apps from the Google Play Store? Keep Four things

TAGS :
Next Story