Quantcast

എഐ കമ്പനിയുടെ പേര് മാറ്റാന്‍ ഇലോണ്‍ മസ്‌ക്; കാരണം ട്രംപിൻ്റെ വാക്ക്

SpaceXAIയുടെ പേര് മാറ്റുന്നത് കമ്പനിയുടെ രണ്ടാമത്തെ പ്രധാന റീബ്രാന്‍ഡിങ് ആയിരിക്കും

MediaOne Logo

Web Desk

  • Published:

    5 Oct 2026 11:06 AM IST

Elon Musk to rename SpaceX AI
X

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നിര്‍ദേശത്തിന് പിന്നാലെ തന്റെ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പേര് മാറ്റാനൊരുങ്ങി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. SpaceXAI എന്ന പേര് SpaceXSI എന്നാക്കി മാറ്റുമെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' (എഐ) എന്നതിന് പകരം 'സൂപ്പര്‍ ഇന്റലിജന്‍സ്' (എസ്‌ഐ) എന്ന പദം ഉപയോഗിക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് മസ്‌കിന്റെ തീരുമാനം.

എക്‌സിലെ ഒരു ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. SpaceXAIയുടെ പേര് SpaceXSI എന്നാക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് 'അതെ, ആ മാറ്റം നടപ്പാക്കും' എന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ 'No more AI. SI, it's better' എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 29നാണ് ട്രംപ് സൂപ്പര്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് യുഎസ് എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ ഔദ്യോഗിക കത്തിടപാടുകളിലും പൊതുജന ആശയവിനിമയങ്ങളിലും നയരേഖകളിലും 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്', 'എഐ' എന്നീ പദങ്ങള്‍ക്ക് പകരം 'സൂപ്പര്‍ ഇന്റലിജന്‍സ്', 'എസ്‌ഐ' എന്നീ പദങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പദം നിലവില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ശേഷിയെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.


SpaceXAIയുടെ പേര് മാറ്റുന്നത് കമ്പനിയുടെ രണ്ടാമത്തെ പ്രധാന റീബ്രാന്‍ഡിങ് ആയിരിക്കും. മസ്‌ക് സ്ഥാപിച്ച എഐ കമ്പനിയായ xAI, SpaceX ഏറ്റെടുത്തതിന് പിന്നാലെയാണ് SpaceXAI എന്ന പേര് നിലവില്‍ വന്നത്. അതേസമയം, SpaceXAIയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പേര് മാറ്റം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പേരുമാറ്റം എപ്പോള്‍ മുതലാണെന്നും വ്യക്തമാക്കിയിട്ടില്ല.

TAGS :
Next Story