Quantcast

സാമ്പത്തിക പ്രതിസന്ധി; സപോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടുന്നു

സാങ്കേതിക മേഖലയിലെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് വിവിധ കമ്പനികൾ ഇനിയും തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-23 13:22:08.0

Published:

23 Jan 2023 1:13 PM GMT

സാമ്പത്തിക പ്രതിസന്ധി; സപോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടുന്നു
X

സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് സ്ട്രീംമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നത്. സാങ്കേതിക മേഖലയിലെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് വിവിധ കമ്പനികൾ ഇനിയും തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒക്ടോബറിൽ സ്‌പോട്ടിഫൈ 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സ്‌പോട്ടിഫൈക്ക് ഏകദേശം 9800 ജീവനക്കാരുണ്ട്. മുമ്പത്തേതിനേക്കാൾ കമ്പനിക്ക് പരസ്യ വരുമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ വിവിധ ടെക് കമ്പനികൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് കാലത്ത് വൻ തോതിലാണ് വിവിധ കമ്പനികൾ തൊഴിലാളികളെ നിയമിച്ചിരുന്നത്.

ആഗോളതലത്തിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിളും നേരത്തെ രംഗത്തെത്തിയിരുന്നു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദമാണ് പിരിച്ചുവിടലിന് കാരണം. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളി, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്കിടയിൽ ഒട്ടുമിക്ക ടെക് ഭീമന്മാരും പ്രതിസന്ധിയിലാണ്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ പകുതിയോളം ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി എച്ച്പി, അഡോബ്, സെയിൽസ്ഫോഴ്സ് തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ സാധിച്ചില്ലെങ്കിൽ ഗൂഗിളും മറ്റ് ടെക് ഭീമന്മാരും ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരും.

TAGS :
Next Story