ഇനി എഴുതാൻ ജിമെയിലിൻ്റെ 'ഒരു കൈസഹായം'; അധികം പേരും അറിയാത്ത ജി മെയിലിൻ്റെ ഫീച്ചറിതാണ്
പ്രോംപ്റ്റ് ചെയ്ത് നല്‍കിയ സന്ദേശത്തിന്റെ സ്വഭാവം, ദൈര്‍ഘ്യം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് വളരെയെളുപ്പത്തില്‍ ജിമെയില്‍ സന്ദേശം നിര്‍മിച്ചെടുക്കാന്‍ സഹായകരമാകുന്ന ഈ ഫീച്ചര്‍ നിലവില്‍ വന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല

സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിനായി ജോലിക്കിടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരന്തരം ജിമെയില്‍ ഉപയോഗിക്കുന്നവരാണ് അധികപേരും. കമ്പനികളില്‍ ലീവ് അപേക്ഷിക്കാനും നോട്ടിഫിക്കേഷനുകള്‍ അറിയുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ജിമെയില്‍ സൗകര്യം ഉപയോഗിക്കാത്തതായി വിരളമായ സ്ഥാപനങ്ങള്‍ മാത്രമേ പുതിയ കാലത്ത് നിലവിലുണ്ടാകുകയുള്ളൂ.
ഉപഭോക്താക്കള്‍ക്ക് സൗകര്യമാകുന്ന തരത്തിലുള്ള അപ്‌ഡേഷനുകള്‍ പലപ്പോഴായി ഗൂഗ്ള്‍ നിരത്തിലിറക്കാറുണ്ടെങ്കിലും അധികപേരും അറിയാതെ പോയതോ അല്ലെങ്കില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തത് കാരണമോ ശ്രദ്ധിക്കപ്പെടാതെ പോയ സംവിധാനമാണ് ഗൂഗ്‌ളിന്റെ ഹെല്‍പ്പ് മീ റൈറ്റ് എന്ന ഫീച്ചര്‍.
നിങ്ങളുടെ ജോലി സംബന്ധമോ മറ്റു സാഹചര്യങ്ങള്‍ക്ക് അനുചിതമോ ആയ സന്ദേശങ്ങള്‍ ഞൊടിയിടയില്‍ ജനറേറ്റ് ചെയ്ത് തരാനാകുന്ന എഐ സംവിധാനമാണ് ഗൂഗ്‌ളിന്റെ ഹെല്‍പ്പ് മീ റൈറ്റ്. ആവശ്യമെന്ന് നിങ്ങള്‍ പ്രോംപ്റ്റ് ചെയ്ത് നല്‍കിയ സന്ദേശത്തിന്റെ സ്വഭാവം, ദൈര്‍ഘ്യം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് വളരെയെളുപ്പത്തില്‍ ജിമെയില്‍ സന്ദേശം നിര്‍മിച്ചെടുക്കാന്‍ സഹായകരമാകുന്ന ഈ ഫീച്ചര്‍ നിലവില്‍ വന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല.
ഹെല്‍പ്പ് മീ റൈറ്റ് എങ്ങനെ ഹെല്‍പ്പാകും?
1. ജീമെയില്‍ ഓപ്പണ്‍ ചെയ്ത് ഫീച്ചര്‍ ഇനേബിള്‍ ചെയ്യുക
നിങ്ങളുപയോഗിക്കുന്ന ജിമെയില്‍ ആപ്പ്/ വെബ് വേര്‍ഷന്‍ അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ഫോണില്‍ പുതിയ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ വിന്‍ഡോയില്‍ ഹെല്‍പ്പ് മീ റൈറ്റ് എന്ന് തെളിഞ്ഞുവന്നതായി കാണാം.
2. പുതിയ ഡ്രാഫ്റ്റ് തുറക്കുക.
ജിമെയിലില്‍ കംപോസ് ക്ലിക്ക് ചെയ്യുക.
ഹെല്‍പ്പ് മീ റൈറ്റ് സെലക്ട് ചെയ്യുക.
ആവശ്യമായ പ്രോംപ്റ്റ് ടെക്സ്റ്റ് ചെയ്യുക(ഉദാ: പ്രൊഫഷണല്‍ ആവശ്യം...)
ജിമെയില്‍ സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ ജനറേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.
3. നേരത്തെ ചെയ്തുവെച്ച ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ ചേര്‍ക്കാം.
നിങ്ങള്‍ തയ്യാറാക്കിയ സന്ദേശം കംപോസ് സ്‌പേസില്‍ പേസ്റ്റ് ചെയ്യുക.
ഹെല്‍പ്പ് മീ റൈറ്റ്:- റിഫൈന്‍ തെരഞ്ഞെടുക്കുക.
ആവശ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം(ഫോര്‍മല്‍, ഷോര്‍ട്ടന്‍, എലാബൊറേറ്റ്, റീഫ്രൈസ്..)
4. ഔട്ട്പുറ്റ് ക്രമീകരണങ്ങള്‍ ശ്രദ്ധിക്കാം.
നിങ്ങള്‍ക്ക് തൃപ്തിയാവുന്നത് വരേയും ജനറേറ്റ് ചെയ്യാനുള്ള സൗകര്യം ഹെല്‍പ്പ് മീ റൈറ്റിലുണ്ട്.
നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ടോണ്‍, ലെങ്ത് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താം.
എഐ ഉപയോഗിച്ച് നിര്‍മിച്ചതെങ്കിലും നിയന്ത്രണം നിങ്ങളുടെ പക്കല്‍ തന്നെയായിരിക്കും. വീണ്ടും തിരുത്തലിനുള്ള അവസരങ്ങളുണ്ട്.
Adjust Story Font
16

